Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ടിപ്പിനു പകരം സർവീസ് ചാർജെന്ന പേരിൽ പണംപിടുങ്ങുന്നതിനു പിടിവീണു; സംതൃപ്തനല്ലെങ്കിൽ ഉപഭോക്താവു പണം നല്‌കേണ്ട; ഹോട്ടലുകളിൽ ഇതെല്ലാം എഴുതി പ്രദർശിപ്പിക്കണമെന്നും കേന്ദ്ര നിർദ്ദേശം

ടിപ്പിനു പകരം സർവീസ് ചാർജെന്ന പേരിൽ പണംപിടുങ്ങുന്നതിനു പിടിവീണു; സംതൃപ്തനല്ലെങ്കിൽ ഉപഭോക്താവു പണം നല്‌കേണ്ട; ഹോട്ടലുകളിൽ ഇതെല്ലാം എഴുതി പ്രദർശിപ്പിക്കണമെന്നും കേന്ദ്ര നിർദ്ദേശം

ന്യൂഡൽഹി: ഹോട്ടലുകളിൽ സേവന നികുതിക്കു പുറമേ ആവശ്യപ്പെടുന്ന സർവീസ് ചാർജ് നൽകണമെന്ന് നിർബന്ധമില്ലെന്ന് കേന്ദ്രസർക്കാർ. സംതൃപ്തനല്ലെങ്കിൽ ഉപഭോക്താവിന് സർവീസ് ചാർജ് നൽകാതിരിക്കാം. ഇക്കാര്യം ഹോട്ടലുകളിൽ വ്യക്തമായി എഴുതി പ്രദർശിപ്പിക്കാൻ ആവശ്യപ്പെടണമെന്ന് സംസ്ഥാനങ്ങൾക്ക് ഉപഭോക്തൃകാര്യ മന്ത്രാലയം നിർദ്ദേശം നൽകി.

മിക്ക ഹോട്ടലുകളും ഉപഭോക്താക്കളിൽനിന്ന് നിർബന്ധിതമായി സർവീസ് ചാർജ് വാങ്ങുന്നുവെന്ന പരാതി വ്യാപകമായതോടെയാണ് കേന്ദ്ര സർക്കാർ വിഷയത്തിൽ ഇടപെട്ടത്.

ഹോട്ടലുകൾ പലതും ടിപ്പ് സ്വീകരിക്കുന്നതിന് പകരം സർവീസ് ചാർജ് എന്നനിലയിൽതന്നെ പണം ആവശ്യപ്പെടുന്നുവെന്നാണ് പരാതി. ഭക്ഷണത്തിന്റെ വിലയുടെ അഞ്ച് മുതൽ 20 ശതമാനംവരെ സർവീസ് ചാർജായി ഈടാക്കുന്നുവെന്നാണ് പരാതി ഉയർന്നിട്ടുള്ളത്. സർവീസ് ചാർജ് നൽകുന്നതിന് പുറമെ ജീവനക്കാർക്ക് ടിപ്പ് നൽകുന്ന ഉപഭോക്താക്കളും കുറവല്ല.

ഹോട്ടൽ അസോസിയേഷൻ ഓഫ് ഇന്ത്യയുമായി ആശയവിനിമയം നടത്തിയശേഷമാണ് കേന്ദ്രസർക്കാർ ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്. ഇവർ നൽകിയ മറുപടിയിലാണ് ഉപഭോക്താക്കൾ തൃപ്തരാണെങ്കിൽ മാത്രം സർവീസ് ചാർജ് നൽകിയാൽ മതിയെന്ന് അറിയിച്ചത്. ഇക്കാര്യം ചൂണ്ടിക്കാട്ടി എല്ലാ ഹോട്ടലുകളിലും ഉപഭോക്താക്കൾക്ക് കാണാവുന്ന തരത്തിൽ അറിയിപ്പ് സ്ഥാപിക്കാൻ ഹോട്ടലുകൾക്കും റസ്റ്ററന്റുകൾക്കും നിർദ്ദേശം നൽകാനും കേന്ദ്ര സർക്കാർ സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP