Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സ്ത്രീ സുരക്ഷയിൽ രാജ്യം ഭരിക്കുന്ന പാർട്ടിക്ക് ഗൗരവം ഇത്രമാത്രം! സ്ത്രീകൾക്കെതിരായ കുറ്റകൃത്യം തടയുവാൻ നിയമ ഭേദഗതി എന്നതിന് പകരം കുറ്റകൃത്യം പ്രോത്സാഹിപ്പിക്കുവാൻ എന്ന് അച്ചടി പിശക്; കൺട്രോളിന് പകരം കമ്മിറ്റ് വന്നതോടെ ബിജെപി പ്രകടനപത്രികയിൽ വന്നത് വലിയ അർതഥ വ്യത്യാസം

സ്ത്രീ സുരക്ഷയിൽ രാജ്യം ഭരിക്കുന്ന പാർട്ടിക്ക് ഗൗരവം ഇത്രമാത്രം! സ്ത്രീകൾക്കെതിരായ കുറ്റകൃത്യം തടയുവാൻ നിയമ ഭേദഗതി എന്നതിന് പകരം കുറ്റകൃത്യം പ്രോത്സാഹിപ്പിക്കുവാൻ എന്ന് അച്ചടി പിശക്; കൺട്രോളിന് പകരം കമ്മിറ്റ് വന്നതോടെ ബിജെപി പ്രകടനപത്രികയിൽ വന്നത് വലിയ അർതഥ വ്യത്യാസം

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: ഗുരുതരമായ തെറ്റുമായി ബിജെപി പ്രകടന പത്രിക. സ്ത്രീകളുടെ ഉന്നമനത്തിനായി ചെയ്യുന്ന കാര്യങ്ങൽ വിശദീകരിക്കുന്ന ഭാഗത്താണ് തെറ്റ് കടന്നു കൂടിയിരിക്കുന്നത്. സ്ത്രീ സുരക്ഷയ്ക്ക് കൂടുതൽ പ്രാധാന്യം നൽകും എന്ന് പറഞ്ഞു തുടങ്ങുന്ന ഭാഗത്ത് ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴിൽ സ്ത്രീ സുരക്ഷാ വിഭാഗം രൂപീകരിക്കുമെന്ന് പ്രകടന പത്രിക വാഗ്ദാനം ചെയ്യുന്നു.

തുടർന്ന് പറയുന്ന ഭാഗത്താണ് ഗുരുതരമായ തെറ്റ് കടന്നു കൂടിയിരിക്കുന്നത്. സ്ത്രീകൾക്കെതിരായ കുറ്റ കൃത്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് ശക്തമായ നിയമ ഭേദഗതികളിലൂടെ നിയമങ്ങൾ കൊണ്ടുവരും എന്നാണ് പ്രകടന പത്രിക പറയുന്നത്. കുറ്റ കൃത്യങ്ങൾ തടയുന്നതിന് എന്നതിന് പകരമാണ് കുറ്റകൃത്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് എന്ന് അച്ചടിച്ചിരിക്കുന്നത്. കൺട്രോൾ എന്ന ഇംഗ്ലീഷ് വാക്കിന് പകരം കമ്മിറ്റ് എന്ന വാക്ക് കടന്നു കൂടിയിരിക്കുന്നത്.

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP