Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202026Saturday

തുടക്കത്തിലെ നേട്ടം നിലനിർത്താനായില്ല; തുടർച്ചയായി രണ്ടാംദിവസവും നഷ്ടത്തിൽ ക്ലോസ്‌ചെയ്ത് ഓഹരി വിപണി

തുടക്കത്തിലെ നേട്ടം നിലനിർത്താനായില്ല; തുടർച്ചയായി രണ്ടാംദിവസവും നഷ്ടത്തിൽ ക്ലോസ്‌ചെയ്ത് ഓഹരി വിപണി

മറുനാടൻ ഡെസ്‌ക്‌

മുംബൈ: തുടർച്ചയായി രണ്ടാംദിവസവും നഷ്ടത്തിൽ ക്ലോസ്‌ചെയ്ത് ഓഹരി വിപണി. തുടക്കത്തിൽ നേട്ടമുണ്ടാക്കിയെങ്കിലും ആ നേട്ടം ഓഹരി സൂചികകൾക്ക് നിലനിർത്താനയില്ല. സെൻസെക്‌സ് 59.14പോയന്റ് നഷ്ടത്തിൽ 38,310.49ലും നിഫ്റ്റി 7.90 പോയന്റ് താഴ്ന്ന് 11,300.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1564 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1128 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 136 ഓഹരികൾക്ക് മാറ്റമില്ല.

ഐഷർ മോട്ടോഴ്‌സ്, സൺ ഫാർമ, ഭാരതി എയർടെൽ, എൻടിപിസി തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിലായത്. ടാറ്റ മോട്ടോഴ്‌സ്, ഹിൻഡാൽകോ, ടൈറ്റാൻ കമ്പനി, ഭാരതി ഇൻഫ്രടെൽ തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമായിരുന്നു. ബാങ്ക്, ഫാർമ എന്നീ സൂചികകൾ ഒഴികെയുള്ളവ നേട്ടത്തിലായിരുന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോൾ ക്യാപ് സൂചികകൾ യഥാക്രമം 1.6ശതമാനവും 0.7ശതമാനവും ഉയർന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP