Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സീനിയേഴ്‌സിന്റെ ക്രൂരവിനോദത്തിന്റെ ഭാഗമായി തലമൊട്ടയടിച്ച് പരേഡ് നടത്തിയത് 150 മെഡിക്കൽ വിദ്യാർത്ഥികൾ; ഉത്തർപ്രദേശ് യൂണിവേഴ്‌സിറ്റി ഓഫ് മെഡിക്കൽ സയൻസിലെ സീനിയർ മെഡിക്കൽ വിദ്യാർത്ഥികൾ നടത്തിയ റാഗിങ്ങിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു; ഉത്തരവാദികളെ സസ്‌പെൻഡ് ചെയ്‌തെന്ന് സർവകലാശാല

സീനിയേഴ്‌സിന്റെ ക്രൂരവിനോദത്തിന്റെ ഭാഗമായി തലമൊട്ടയടിച്ച് പരേഡ് നടത്തിയത് 150 മെഡിക്കൽ വിദ്യാർത്ഥികൾ; ഉത്തർപ്രദേശ് യൂണിവേഴ്‌സിറ്റി ഓഫ് മെഡിക്കൽ സയൻസിലെ സീനിയർ മെഡിക്കൽ വിദ്യാർത്ഥികൾ നടത്തിയ റാഗിങ്ങിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു; ഉത്തരവാദികളെ സസ്‌പെൻഡ് ചെയ്‌തെന്ന് സർവകലാശാല

മറുനാടൻ മലയാളി ബ്യൂറോ

സയ്ഫയ്: സീനിയർ മെഡിക്കൽ വിദ്യാർത്ഥികൾ നിർബന്ധിച്ച് തലമൊട്ടയടിപ്പിച്ച് വരിവരിയായി നടത്തിയത് 150 ഒന്നാം വർഷ മെഡിക്കൽ വിദ്യാർത്ഥികളെ. ഉത്തർപ്രദേശ് യൂണിവേഴ്സിറ്റി ഓഫ് മെഡിക്കൽ സയൻസസിലാണ് വിദ്യാർത്ഥികൾ സീനിയേഴ്‌സിന്റെ ക്രൂരമായ റാഗിങ്ങിന് ഇരകളായത്. മൊട്ടയടിച്ച ശേഷം വിദ്യാർത്ഥികളെ വരിവരിയായി മാർച്ച് ചെയ്യിക്കുകയും സീനിയർ വിദ്യാർത്ഥികളെ സല്യൂട്ട് ചെയ്യിക്കുകയുമായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

വെള്ള കോട്ട് ധരിച്ച വിദ്യാർത്ഥികൾ ചെറു ഗ്രൂപ്പുകളായി പോവുന്നതാണ് വീഡിയോകളിലുള്ളത്. എല്ലാവരുടെയും തല മൊട്ടയടിച്ചിട്ടുണ്ട്. രണ്ടാമത്തെ വീഡിയോയിൽ വിദ്യാർത്ഥികൾ സീനിയർ വിദ്യാർത്ഥികൾക്ക് സല്യൂട്ട് ചെയ്യുന്നതായി കാണാം. സർവകലാശാല ജീവനക്കാരെയും വീഡിയോകളിൽ കാണുന്നുണ്ടെങ്കിലും ഇവരാരും റാഗിങ് തടയാൻ ശ്രമിക്കുന്നില്ല.

മുൻ മുഖ്യമന്ത്രിമാരായ മുലായം സിങ് യാദവിന്റെയും അഖിലേഷ് യാദവിന്റെയും ഗ്രാമമാണ് സയ്ഫയ്. മുലായത്തിന്റെ ഭരണകാലത്താണ് സർവകലാശാല സ്ഥാപിച്ചത്. ഇന്ത്യയിലെ കോളേജുകളിൽ സമീപകാലത്ത് റാഗിങ് പരാതികൾ വർധിച്ച് വരികയാണ്. 2015 ൽ രാജ്യത്ത് 423 കേസുകൾ രജിസ്റ്റർ ചെയ്തപ്പോൾ 2017 ൽ 901 ആയി ഉയർന്നതായി കേന്ദ്ര സർക്കാർ പുറത്തുവിട്ട കണക്കിൽ പറയുന്നു. വിഷയം പ്രത്യേക സംഘം അന്വേഷിക്കുന്നുണ്ടെന്നും ഉത്തരവാദികളായ സീനിയർ വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തതായും സർവകലാശാല വൈസ്ചാൻസിലർ ഡോ രാജ് കുമാർ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP