Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202027Sunday

സീരിയൽ നടിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത് നിരവധി ഹിന്ദി സീരിയലുകളിലും പരസ്യങ്ങളിലും അഭിനയിച്ച സെജാൾ ശർമ്മ

സീരിയൽ നടിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത് നിരവധി ഹിന്ദി സീരിയലുകളിലും പരസ്യങ്ങളിലും അഭിനയിച്ച സെജാൾ ശർമ്മ

സ്വന്തം ലേഖകൻ

മുംബൈ: പ്രമുഖ സീരിയൽ നടി സെജാൾ ശർമ്മയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ പുലർച്ചെ നാല് മണിയോടെയാണ് നടിയെ താമസിച്ചിരുന്ന സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവരുടെ രണ്ട് സുഹൃത്തുക്കളും ഈ സമയം താമസ സ്ഥലത്ത് ഉണ്ടായിരുന്നു.

മൃതദേഹത്തിനരികിൽ നിന്ന് ആത്മഹത്യാക്കുറിപ്പും പൊലീസ് കണ്ടെടുത്തു. അസ്വഭാവിക മരണത്തിന് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. നടിയുടെ മൃതദേഹം ബന്ധുക്കളെത്തി സ്വദേശമായ ഉദയ്‌പ്പൂറിലേക്ക് കൊണ്ടുപോയി.

Stories you may Like

സെജാളിന്റെ മരണം ഞെട്ടലോടെയാണ് സഹതാരങ്ങൾ കേട്ടത്. വളരെ സന്തോഷവതിയായിരുന്ന നടിയുടെ മരണം അപ്രതീക്ഷിതമാണെന്നും ആത്മഹത്യ വിശ്വസിക്കാനാവുന്നില്ലെന്നുമാണ് താരങ്ങളുടെ പ്രതികരണം.

നിരവധി ഹിന്ദി സീരിയലുകളിൽ നായികയായി അഭിനയിച്ച സെജാൾ പരസ്യ ചിത്രങ്ങളിലൂടെയും ക്യാമറയ്ക്ക് മുന്നിലെത്തിയിട്ടുണ്ട്. ആമിർ ഖാനൊപ്പം വിവോയുടെ പരസ്യത്തിലും ക്രിക്കറ്റ് താരങ്ങളായ രോഹിത് ശർമ്മ, ഹർദ്ദിക് പാണ്ഡ്യ എന്നിവർക്കൊപ്പം ഉഷ ഫാനിന്റെ പരസ്യത്തിലും നടി അഭിനയിച്ചിട്ടുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP