Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ജനങ്ങൾക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തുന്നത് സൗജന്യമായി പ്രസാദം വിതരണം ചെയ്യുന്നത് പോലെ; തീവ്രവാദികൾക്കൊപ്പം പിടികൂടിയ പൊലീസുകാരനെതിരെ ഇതുവരെയും കേസെടുത്തിട്ടില്ലെന്നും കനയ്യ കുമാർ

ജനങ്ങൾക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തുന്നത് സൗജന്യമായി പ്രസാദം വിതരണം ചെയ്യുന്നത് പോലെ; തീവ്രവാദികൾക്കൊപ്പം പിടികൂടിയ പൊലീസുകാരനെതിരെ ഇതുവരെയും കേസെടുത്തിട്ടില്ലെന്നും കനയ്യ കുമാർ

മറുനാടൻ മലയാളി ബ്യൂറോ

പാട്‌ന: കേന്ദ്ര സർക്കാർ ജനങ്ങൾക്കെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തുന്നത് സൗജന്യമായി പ്രസാദം വിതരണം ചെയ്യുന്നത് പോലെയാണെന്ന് സിപിഐ നേതാവ് കനയ്യ കുമാർ. സാമൂഹികപ്രവർത്തകരെയും സ്‌കൂൾ വിദ്യാർത്ഥികളെയും രാജ്യദ്രോഹം ചുമത്തി അറസ്റ്റ് ചെയ്യാം, എന്നാൽ കശ്മീരിൽ നിന്ന് തീവ്രവാദികൾക്കൊപ്പം പിടികൂടിയ പൊലീസുകാരനെതിരെ ഇതുവരെയും കേസെടുത്തിട്ടില്ല എന്നും കനയ്യ കുമാർ ചൂണ്ടിക്കാട്ടി. പൗരത്വ നിയമത്തിനെതിരെ നടത്തിയ റാലിയിൽ സംസാരിക്കുകയായിരുന്നു കനയ്യ.

പൗരത്വ നിയമഭേദഗതിയെ എതിർക്കുന്നവർ അഭയാർഥികളായവരുടെ പൗരത്വത്തിന് എതിരാണെന്ന് അമിത് ഷാ പറഞ്ഞത് തെറ്റാണ്. ഇന്ത്യൻ പൗരത്വം ആഗ്രഹിക്കുന്ന ആളുകൾക്ക് നിലവിലെ നിമയപ്രകാരം അത് ലഭിക്കുന്നതാണെന്നും കനയ്യ കുമാർ പറഞ്ഞു. അടൽ ബിഹാരി വാജ്‌പേയി സർക്കാർ പൗരത്വ നിയമം ഭേദഗതി ചെയ്തിട്ടും പുതിയ ഭേദഗതിയുടെ ആവശ്യകതയുണ്ടെന്ന് കേന്ദ്രത്തിന് തോന്നിയത് എന്തുകൊണ്ടാണ്? ഇത്തരം പ്രകോപനപരവും തെറ്റിദ്ധരിപ്പിക്കുന്നതുമായ നയം എന്തിനാണ് സർക്കാർ സ്വീകരിക്കുന്നതെന്നും കനയ്യ കുമാർ ചോദിക്കുന്നു.

ഗോഡ്സേവാദികളായ ബിജെപി നേതാക്കൾ യുവാക്കളുടെ കൈകളിലേക്ക് തോക്കു നൽകുകയും അമിത്ഷായെ പോലുള്ള നേതാക്കൾ മക്കൾക്ക് ബിസിസിഐ സെക്രട്ടറി സ്ഥാനങ്ങൾ നൽകുകയുമാണ് ചെയ്യുന്നത്. മുതിർന്ന നേതാക്കൾ അവരുടെ മക്കളെ ഓക്സ്ഫോർഡ്, കേംബ്രിഡ്ജ് പോലുള്ള ഉയർന്ന സർവകലാശാലകളിൽ ഉന്നതവിദ്യാഭാസത്തിനായി അയക്കുമ്പോൾ രാജ്യത്തെ യുവാക്കൾ കേവലം മൂന്നു വർഷത്തെ ബിരുദം അഞ്ച് വർഷം കൊണ്ട് അവസാനിപ്പിക്കേണ്ട അവസ്ഥയാണ് നേരിടുന്നത്'- കനയ്യ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP