Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കൊവിഡ് പകർത്തിയെന്ന് ആരോപിക്കപ്പെട്ടയാളുടെ പരിശോധനാ ഫലം നെ​ഗറ്റീവ്; നിസമുദ്ദീൻ മർകസി​​ന്റെ അകത്ത് പ്രവേശിച്ചിട്ട് പോലുമില്ലെന്നും സുരക്ഷാ ഉദ്യോ​ഗസ്ഥൻ

കൊവിഡ് പകർത്തിയെന്ന് ആരോപിക്കപ്പെട്ടയാളുടെ പരിശോധനാ ഫലം നെ​ഗറ്റീവ്; നിസമുദ്ദീൻ മർകസി​​ന്റെ അകത്ത് പ്രവേശിച്ചിട്ട് പോലുമില്ലെന്നും സുരക്ഷാ ഉദ്യോ​ഗസ്ഥൻ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി:കൊവിഡ് ബാധിതൻ മരിച്ച സംഭവത്തിൽ വൈറസ് പടർത്തി എന്നാരോപിക്കപ്പെട്ട സുരക്ഷാ ഉദ്യോ​ഗസ്ഥന് വൈറസ് ബാധയില്ലെന്ന് പരിശോധനാഫലം. ഒരു കുടുംബത്തിലെ മൂന്ന്​ അംഗങ്ങളിലേക്ക്​ കോവിഡ്​ 19 വൈറസ്​ പടർത്തിയെന്ന്​ ആരോപണം നേരിട്ട ഡൽഹി ഡിഫൻസ്​ കോളനിയിലെ സെക്യൂരിറ്റി ഗാർഡി​​ന്റെ പരിശോധനാ ഫലമാണ് പുറത്ത് വന്നത്. എൻ.ഡി.ടി.വിയാണ്​ ഇതുമായി ബന്ധപ്പെട്ട വാർത്ത പുറത്തുവിട്ടത്​.

കഴിഞ്ഞ മാസം നടന്ന തബ്​ലീഗ്​ ജമാഅത്ത് സമ്മേളനത്തിൽ ഇയാൾ പങ്കെടുത്തിരുന്നെന്നും ഇയാളിലൂടെയാണ് തങ്ങളുടെ കുടുംബത്തിലേക്ക് വൈറസ് ബാധിച്ചതെന്നും രോ​ഗബാധയെ തുടർന്ന് മരിച്ചയാളുടെകുടുംബം ആരോപിച്ചിരുന്നു.വൈറസ് ബാധയെ തുടർന്ന് സാകേതിലുള്ള മാക്​സ്​ ആശുപത്രിയിൽ മൂവരെയും പ്രവേശിപ്പിച്ചെങ്കിലും കുടുംബത്തിലെ 80 വയസുകാരൻ ഇന്നലെ മരിച്ചിരുന്നു. ഇയാളുടെ മകൻ നിലവിൽ വെൻറിലേറ്ററിലാണ്​. മക​​ന്റെ ഭാര്യ രോഗം ഭേദമായി ആശുപത്രി വിട്ടു.

സംഭവവുമായി ബന്ധപ്പെട്ട് കുടുംബത്തി​​ന്റെ പരാതിപ്രകാരം​ സെക്യൂരിറ്റി ഗാർഡിനെതിരെ ഡൽഹി പൊലീസ്​ കേസെടുത്തിരുന്നു. തുടർന്ന്​ നടത്തിയ പരിശോധനയിലാണ്​​ രോഗമില്ലെന്ന്​ സ്ഥിരീകരിച്ചത്​. ഇയാളുടെ ഫോൺ പരിശോധിച്ചതിലൂടെ തബ്​ലീഗ് പരിപാടിയിൽ പ​ങ്കെടുത്തതായി സ്ഥിരീകരിച്ചിരുന്നുവെന്ന്​​ പൊലീസ്​ ആരോപിച്ചിരുന്നുവെങ്കിലും, അത്​ സെക്യൂരിറ്റി ഗാർഡ്​ നിഷേധിച്ചു. ‘ഞാൻ നിസമുദ്ദീൻ മർകസി​​ന്റെ അകത്ത്​ പോലും പ്രവേശിച്ചിട്ടില്ല. ഇതുവരെ അവിടെ പോയിട്ടുമില്ല. അവിടെ നിന്നും 20 മീറ്റർ അകലെയുള്ള പള്ളിയിലാണ്​ പ്രാർത്ഥിക്കാൻ പോകാറുള്ളതെന്നും അദ്ദേഹം എൻ.ഡി.ടി.വിയോട്​ പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP