Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വിമാനം റാഞ്ചുമെന്ന് ഭീഷണി; മുംബൈ, ചെന്നൈ, ഹൈദരാബാദ് വിമാനത്താവളങ്ങളിൽ കനത്ത ജാഗ്രത; സന്ദർശക ഗാലറികൾ അടച്ചു

വിമാനം റാഞ്ചുമെന്ന് ഭീഷണി; മുംബൈ, ചെന്നൈ, ഹൈദരാബാദ് വിമാനത്താവളങ്ങളിൽ കനത്ത ജാഗ്രത; സന്ദർശക ഗാലറികൾ അടച്ചു

ചെന്നൈ: വിമാന റാഞ്ചൽ ഭീഷണിയെ തുടർന്ന് രാജ്യത്തെ മൂന്ന് പ്രധാന വിമാനത്താവളങ്ങളിൽ കനത്ത ജാഗ്രത. ഹൈദരാബാദ്, ചെന്നൈ, മുംബൈ വിമാനത്താവളങ്ങളിൽ നിന്ന് വിമാനം റാഞ്ചാൻ പദ്ധതിയുണ്ടെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ചിരിക്കുന്ന വിവരം.

ഇത് സംബന്ധിച്ച് മുംബൈ പൊലീസിന് അജ്ഞാത സ്ത്രീയുടെ ഇമെയിൽ സന്ദേശവും ലഭിച്ചിട്ടുണ്ട്. ശനിയാഴ്ച രാത്രിയാണ് പൊലീസിന് മെയിൽ ലഭിച്ചത്. സംഭവത്തിൽ 23 പേർ ഉൾപ്പെടുന്നതായും ആറുപേരടങ്ങുന്ന സംഘം ഗൂഢാലോചന നടത്തിയതായും സ്ത്രീയുടെ മെയിലിൽ പറയുന്നു.

ഭീഷണിയെ തുടർന്ന് മൂന്ന് വിമാനത്താവളങ്ങളിലും ഡൽഹിയടക്കമുള്ള മറ്റ് പ്രധാന വിമാനത്താവളങ്ങളിലും മെട്രോകളിലും സുരക്ഷ ശക്തമാക്കി. വിമാത്താവളങ്ങളിൽ സുരക്ഷ ഏഴു മടങ്ങ് വർധിപ്പിച്ചു.

യാത്രക്കാരെ കർശന പരിശോധനയ്ക്ക് ശേഷമേ വഅകത്തേക്ക് പ്രവേശിപ്പിക്കുന്നുള്ളൂ. വിമാനത്താവളങ്ങളിലെ സന്ദർശക ഗാലറികൾ അടച്ചിട്ടിരിക്കുകയാണ്. സിഐഎസ്എഫിന്റെ നേതൃത്വത്തിലാണ് സുരക്ഷ ഒരുക്കിയിരിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP