Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി മുംബൈയിൽ നിരോധനാജ്ഞ; ആരാധനാലയങ്ങൾക്ക് ഉൾപ്പെടെ നിയന്ത്രണങ്ങൾ

കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി മുംബൈയിൽ നിരോധനാജ്ഞ; ആരാധനാലയങ്ങൾക്ക് ഉൾപ്പെടെ നിയന്ത്രണങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി മുംബൈയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജൂലൈ പതിനഞ്ചാം തിയതി വരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. മുംബൈ ഡെപ്യൂട്ടി കമ്മീഷണർ(ഓപ്പറേഷൻസ്) പ്രണയ അശോകാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ആളുകൾക്ക് ഒറ്റയ്ക്ക് മാത്രമെ പുറത്തിറങ്ങാൻ അനുവാദമുള്ളു. കൂട്ടം ചേരാൻ പാടില്ല. ആരാധനാലയങ്ങൾക്ക് ഉൾപ്പെടെ നിയന്ത്രണങ്ങൾ ബാധകമാണ്. ആളുകൾ പൊതു-സ്വകാര്യ ഇടങ്ങളിൽ കൂട്ടം കൂടുന്നത് കോവിഡ്-19 വ്യാപനത്തിന് കാരണമായേക്കാമെന്നും മനുഷ്യജീവനും ആരോഗ്യത്തിനും സുരക്ഷയ്ക്കും വലിയ ഭീഷണിയാണിതെന്നും ഉത്തരവിൽ പറയുന്നു.

കണ്ടെയ്ന്മെന്റ് സോണായി പ്രഖ്യാപിച്ചിരിക്കുന്ന സ്ഥലങ്ങളിൽ 24 മണിക്കൂറും മുംബൈ നഗരത്തിൽ രാത്രി ഒമ്പതു മണി മുതൽ പുലർച്ചെ അഞ്ചു മണി വരെയുമാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുള്ളത്. കണ്ടെയ്ന്മെന്റ് സോണുകളിൽ അവശ്യസേവനങ്ങൾക്കും അവശ്യ വസ്തുക്കളുടെ വിതരണത്തിനും അടിയന്തര ആശുപത്രി സേവനങ്ങൾക്കും ഇളവ് നൽകിയിട്ടുണ്ട്. മുംബൈ നഗരത്തിൽ അവശ്യ ആശുപത്രി സേവനങ്ങൾക്കും അടിയന്തര സേവനങ്ങൾക്കും ഇളവുണ്ട്. നിലവിൽ രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് രോഗബാധിതരുള്ള സംസ്ഥാനമാണ് മഹാരാഷ്ട്ര.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP