Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അതറിയാവുന്നത് രണ്ടേ രണ്ടുപേർക്കുമാത്രം; മംഗൾയാന്റെ വിജയത്തിന് പിന്നിലെ ആർക്കും അറിയാത്ത രഹസ്യം എന്ത്?

അതറിയാവുന്നത് രണ്ടേ രണ്ടുപേർക്കുമാത്രം; മംഗൾയാന്റെ വിജയത്തിന് പിന്നിലെ ആർക്കും അറിയാത്ത രഹസ്യം എന്ത്?

ശാസ്ത്രം എത്ര വളർന്നാലും ചില വിശ്വാസങ്ങൾക്ക് മാറ്റമുണ്ടാകില്ല. ഇന്ത്യയുടെ മംഗൾയാൻ ചൊവ്വാ പര്യവേക്ഷണ പേടകത്തിന്റെ വിജയത്തിന് പിന്നിലും അത്തരം ചില വിശ്വാസങ്ങളുണ്ട്. അതീവ രഹസ്യമായി അനുഷ്ഠിക്കുന്ന ഈ വിശ്വാസത്തെക്കുറിച്ച് അറിവുള്ളവർ ഇന്ത്യയിൽ രണ്ടേ രണ്ടുപേർ മാത്രം. ഒരാൾ മംഗൾയാന്റെ മിഷൻ ഡയറക്ടർ എസ്. അരുണൻ. മറ്റൊരാൾ ഐഎസ്ആർഒ മുൻ ചെയർമാൻ കെ.രാധാകൃഷ്ണൻ.

മംഗൾയാൻ നിർണായക കുതിപ്പുകൾക്ക് തയ്യാറെടുക്കുമ്പോഴൊക്കെ എസ്. അരുണൻ കൺട്രോൾ റൂമിൽനിന്ന് പുറത്തിറങ്ങി നിശബ്ദനായി നിൽക്കും. അരുണന്റെ ഈ വിശ്വാസത്തെക്കുറിച്ച് കെ.രാധാകൃഷ്ണന് നന്നായി അറിയാം. 'നിങ്ങളതിനെ അന്ധവിശ്വാസമെന്ന് വിളിച്ചോളൂ, പക്ഷേ, ആ നിശബ്ദ പ്രാർത്ഥനയാണ് വിജയം കൊണ്ടുവന്നതെന്ന് ഞാൻ വിശ്വസിക്കുന്നു'-തന്റെ പ്രവർത്തിയെക്കുറിച്ച് അരുണൻ വിശദീകരിക്കുന്നതിങ്ങനെ.

നിർണായക മുഹൂർത്തത്തിൽ അരുണന്റെ അഭാവം അതിനെ ബാധിക്കില്ലേ എന്ന് ചോദിക്കുന്നവരുണ്ടാകാം. എന്നാൽ, പേടകത്തിനുള്ള നിർദേശങ്ങളും കമാൻഡുകളും മണിക്കൂറുകൾക്ക് മുമ്പുതന്നെ നൽകിയിരിക്കും. മംഗൾയാൻ അത് നിർവഹിക്കുന്ന ഘട്ടത്തിൽ ഐഎസ്ആർഒയിലെ ശാസ്ത്രജ്ഞർക്ക് അത് നിരീക്ഷിക്കേണ്ട കാര്യമേയുള്ളൂ. എന്നാൽ, അത് നിരീക്ഷിക്കാൻ താൻ കൺട്രോൾ റൂമിൽ ഉണ്ടാകാറില്ലെന്ന് അരുണൻ പറയുന്നു.

ഭൂമിയുടെ ഭ്രമണപഥം വിട്ട് ചൊവ്വയുടെ ഭ്രമണപഥത്തിലേക്ക് മംഗൾയാൻ കടന്ന ഘട്ടങ്ങളിലും മറ്റ് സുപ്രധാന ഘട്ടങ്ങളിലും അരുണൻ തന്റെ വിശ്വാസം പിന്തുടർന്നു. എന്നാൽ, തന്റെ വിശ്വാസം കാത്തുസൂക്ഷിക്കുന്നതിൽ അരുണൻ യഥാർഥ വെല്ലുവിളി നേരിട്ടത് മംഗൾയാൻ ലക്ഷ്യസ്ഥാനത്തെത്തുന്നതിന് സാക്ഷ്യം വഹിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടെത്തിയപ്പോഴാണ്. ബംഗളൂരുവിലെ കൺട്രോൾ റൂമിൽ മോദിയെത്തിയപ്പോൾ സുരക്ഷാ ഉദ്യോഗസ്ഥർ മുന്നോട്ടുവച്ച നിർദേശങ്ങളാണ് വെല്ലുവിളിയായത്. മോദി മടങ്ങുന്നതുവരെ കൺട്രോൾ റൂമിലേക്ക് ആരും വരാനോ പോകാനോ സുരക്ഷാ ഉദ്യോഗസ്ഥർ അനുവദിച്ചിരുന്നില്ല.

എന്നാൽ, തന്റെ വിശ്വാസം പാലിക്കാതെ തരമില്ലെന്ന് അരുണൻ ഐഎസ്ആർഒ ചെയർമാൻ രാധാകൃഷ്ണനെ അറിയിച്ചു. മിഷൻ കൺട്രോളിന് പുറത്തേയ്ക്ക് പോകാൻ അനുവദിക്കണമെന്ന് പ്രത്യേകം അഭ്യർത്ഥിച്ചപ്പോൾ, പ്രധാനമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് അതിന്റെ കാരണം അറിയണം. തനിക്കൽപ്പം ശുദ്ധവായു ശ്വസിക്കണമെന്ന് അരുണൻ മറുപടി പറഞ്ഞു. ഏറെ ശ്രമപ്പെട്ടാണ് അരുണൻ പുറത്തുകടന്നത്. മംഗൾയാൻ വിജയനിമിഷത്തിൽ കൺട്രോൾ റൂമിന് പുറത്തുനിൽക്കുന്ന അരുണന്റെ ദൃശ്യം നാം കണ്ടതുമാണ്.

ഇന്ത്യൻ ശാസ്ത്രജ്ഞർക്കുമാത്രമല്ല ഇത്തരം അന്ധവിശ്വാസങ്ങളുള്ളത്. അതിനെ ഭാഗ്യനിമിത്തങ്ങളായാണ് അവർ കാണുന്നത്. നാസയിലെ ബഹിരാകാശ ശാസ്ത്രജ്ഞർ കപ്പലണ്ടി കൊറിക്കുന്നതും റഷ്യൻ ബഹിരാകാശ യാത്രികർ അവരെ റോക്കറ്റിനരികിലെത്തിക്കുന്ന ബസിന്റെ പിന്നിലെ വലത്തേ വീലിൽ മൂത്രമൊഴിക്കുന്നതുമൊക്കെ അത്തരം വിശ്വാസങ്ങൾ മാത്രം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP