Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വർഗീയത പറഞ്ഞ ബിജെപിക്ക് മാത്രമല്ല, ന്യൂനപക്ഷ വർഗീയത വിളമ്പിയ എസ്ഡിപിഐക്കും ഡൽഹി നൽകിയത് കനത്ത തിരിച്ചടി; ഷാഹീൻബാഗ് ഉൾപ്പെടുന്ന ഓഖ്ല മണ്ഡലത്തിൽ മത്സരിച്ച എസ്.ഡി.പി.ഐ സ്ഥാനാർത്ഥിക്ക് ആകെ കിട്ടിയത് 47 വോട്ട് മാത്രം; ഉജ്ജ്വല വിജയം നേടി ആം ആദ്മി സ്ഥാനാർത്ഥി അമാനത്തുള്ള ഖാൻ

വർഗീയത പറഞ്ഞ ബിജെപിക്ക് മാത്രമല്ല, ന്യൂനപക്ഷ വർഗീയത വിളമ്പിയ എസ്ഡിപിഐക്കും ഡൽഹി നൽകിയത് കനത്ത തിരിച്ചടി; ഷാഹീൻബാഗ് ഉൾപ്പെടുന്ന ഓഖ്ല മണ്ഡലത്തിൽ മത്സരിച്ച എസ്.ഡി.പി.ഐ സ്ഥാനാർത്ഥിക്ക് ആകെ കിട്ടിയത് 47 വോട്ട് മാത്രം; ഉജ്ജ്വല വിജയം നേടി ആം ആദ്മി സ്ഥാനാർത്ഥി അമാനത്തുള്ള ഖാൻ

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ഡൽഹി തെരഞ്ഞെടുപ്പു ഫലം പുറത്തുവരുമ്പോൾ പച്ചയ്ക്ക് ഭൂരിപക്ഷ വർഗീയ വിളമ്പിയ ബിജെപിക്കും ന്യൂനപക്ഷ വർഗീയത പറഞ്ഞ എസ്ഡിപിഐക്കും നേരിട്ടത് കനത്ത തിരിച്ചടി. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം നടക്കുന്ന ഷാഹീൻബാഗ് ഉൾപ്പെടുന്ന ഓഖ്ലയിൽ എസ്.ഡി.പി.ഐയ്ക്ക് ലഭിച്ചത് 47 വോട്ട് മാത്രമായിരുന്നു. ആകെ പോൾ ചെയ്ത വോട്ടിന്റെ 0.05%ശതമാനമാണിത്. എസ്.ഡി.പി.ഐയ്ക്ക് വേണ്ടി തസ്ലീം അഹമ്മദ് റെഹ്മാനിയാണ് ഓഖ്ലയിൽ മത്സരിച്ചത്. ആം ആദ്മി പാർട്ടി നേതാവ് അമാനത്തുള്ള ഖാനാണ് ഓഖ്ലയിൽ നിന്നും വിജയിച്ചത്. ബിജെപിയുടെ ബ്രഹാം സിങ്ങിനെ പരാജയപ്പെടുത്തിയാണ് അമാനത്തുള്ള ഖാൻ വിജയം നേടിയത്. 63 ശതമാനം വോട്ട് ഷെയർ നേടിയാണ് അമാനത്തുള്ള ഖാൻ വിജയിച്ചത്.

46 സിറ്റിങ് എംഎ‍ൽഎമാർക്ക് സീറ്റ് നൽകി തെരഞ്ഞെടുപ്പിനെ നേരിട്ട ആം ആദ്മി പാർട്ടി കൃത്യമായ ലീഡോടെ മുന്നേറുന്ന കാഴ്ചയാണ് തുടക്കം മുതൽ കണ്ട്ത. 15 സ്ഥാനാർത്ഥികൾ പുതുമുഖങ്ങളാണ്. 70 സീറ്റുകളിൽ 67 സ്ഥാനാർത്ഥികളെയാണ് ബിജെപി കളത്തിലിറക്കിയത്. രണ്ട് സീറ്റിൽ സഖ്യകക്ഷിയായ ജനതാദൾ യൂനൈറ്റഡും ഒരു സീറ്റിൽ ലോക് ജനശക്തി പാർട്ടിയുമാണ് മത്സരിക്കുന്നത്.

വോട്ടിങ് മെഷീനിൽ ബട്ടണമർത്തുമ്പോൾ അതിന്റെ പ്രകമ്പനം ഷഹീൻ ബാഗിൽ അറിയണം എന്ന ആഭ്യന്തര മന്ത്രി അമിത് ഷായുടെ വാക്ക് ഏറെ വിവാദങ്ങളും ചർച്ചകളും ഉയർത്തിയിരുന്നു.ഷഹീൻബാഗിലെ പ്രതിഷേധക്കാർ രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് പരിക്കേൽപ്പിക്കുന്നു എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിഷേധക്കാർക്ക് ബിരിയാണി വിളമ്പുകയാണ് അരവിന്ദ് കേജ്രിവാൾ എന്ന് യോഗി ആദിത്യനാഥും ആരോപിച്ചിരുന്നു. വീടുകൾ തോറും കയറിയിറങ്ങി രാജ്യദ്രോഹത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് കേജ്രിവാൾ സ്വീകരിക്കുന്നത് എന്ന പ്രചാരണവും ബിജെപി നടത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP