Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സാമ്പത്തികം മാനദണ്ഡമാക്കി മേൽജാതി സംവരണം നടപ്പാക്കിയതെന്ന് ഭരണഘടനയോടുള്ള വെല്ലുവിളി; വേണ്ടത് ജനസംഖ്യാനുപാതിക പ്രാതിനിധ്യമെന്ന് എസ്.ഡി.പി.ഐ

മറുനാടൻ ഡെസ്‌ക്‌

കോഴിക്കോട്: സംവരണത്തിന്റെ ഭരണഘടനാ താൽപര്യം പോലും പിഴുതെറിഞ്ഞാണ് സാമ്പത്തികം മാനദണ്ഡമാക്കി മേൽജാതി സംവരണം നടപ്പാക്കിയതെന്ന് എസ്.ഡി.പി.ഐ. ജനസംഖ്യാനുപാതിക പ്രാതിനിധ്യമാണ് വേണ്ടത്. വിദ്യാഭ്യാസ, ഉദ്യോഗ, നിയമ നിർമ്മാണ സഭകളിലുൾപ്പെടെ ഓരോ സാമൂഹിക വിഭാഗങ്ങൾക്കും അവരുടെ ആളെണ്ണത്തിനൊത്ത പ്രാതിനിധ്യം വേണമെന്നും എസ്.ഡി.പി.ഐ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

ഇക്കാര്യത്തിൽ മുഖ്യമന്ത്രി പറയുന്നതെല്ലാം കളവാണ്. ജനങ്ങളെ കബളിപ്പിക്കുകയാണ് ചെയ്യുന്നത്. ഹയർ സെക്കൻഡറി, മെഡിക്കൽ പി.ജി, എം.ബി.ബി.എസ് പ്രവേശനങ്ങളിൽ പിന്നാക്ക വിഭാഗങ്ങൾക്ക് അർഹമായത് നൽകാതെ മേൽജാതിക്കാർക്ക് അനർഹമായി ആകെ സീറ്റിന്റെ പത്തു മുതൽ 12.5 ശതമാനംവരെ നൽകുകയായിരുന്നു.

തദ്ദേശ തെരഞ്ഞെടുപ്പിൽ കഴിയുന്ന ഇടങ്ങളിലെല്ലാം എസ്.ഡി.പി.ഐ തനിച്ച് മത്സരിക്കുമെന്നും ഒരു മുന്നണിയുമായും ഇതുവരെ ചർച്ച നടത്തിയിട്ടില്ലെന്നും ഭാരവാഹികൾ അറിയിച്ചു. സംസ്ഥാന പ്രസിഡന്റ് പി. അബ്ദുൽ മജീദ് ഫൈസി, സെക്രട്ടറി മുസ്തഫ കൊമ്മേരി എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP