Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സംസ്ഥാന സർക്കാർ അംഗനവാടി വർക്കർമാരെ ഉപയോഗിച്ച് നടത്തുന്നത് ദുരൂഹമായ കുടുംബ സർവേ; നിർത്തി വച്ചില്ലെങ്കിൽ ജനകീയമായി തടയുമെന്ന് എസ്.ഡി.പി.ഐ; പൗരത്വ വിഷയത്തിൽ രാജ്യം ആശങ്കയിൽ നിൽക്കുമ്പോൾ സർവ്വേ ആശങ്കയ്ക്ക് ഇടയാക്കുമെന്നും വിശദീകരണം

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: പൗരത്വ നിയമത്തിനെതിരെ ദേശവ്യാപകമായി പ്രക്ഷോഭം നടക്കുന്നതിനിടയിൽ സംസ്ഥാന സർക്കാർ അംഗനവാടി വർക്കർമാരെ ഉപയോഗിച്ച് നടത്തുന്ന ദുരൂഹമായ കുടുംബ സർവ്വേ നിർത്തിവച്ചില്ലെങ്കിൽ ജനകീയമായി തടയുമെന്ന് എസ്ഡിപിഐ എറണാകുളം ജില്ലാ കമ്മിറ്റി.കുടുംബ സർവ്വേകളിൽ മുൻകാലങ്ങളിൽ ഇല്ലാതിരുന്ന ജാതി-മത വിഭാഗങ്ങളുടെ വിശദമായ വിവരശേഖരണമാണ് ഇപ്പോൾ നടത്തുന്നത്.

പൗരത്വ വിഷയത്തിൽ ജനങ്ങളിൽ കടുത്ത ആശങ്ക നിലനിൽക്കെ കേരള സർക്കാറിന്റെ സാമൂഹ്യക്ഷേമ വകുപ്പിന് കീഴിൽ ഇത്തരമൊരു സർവ്വേ നടക്കുന്നത് ജനങ്ങളിൽ കടുത്ത ആശങ്കയുണ്ടാക്കിയിട്ടുണ്ട്.ഈ വർഷമാദ്യം നടക്കുന്ന ജനസംഖ്യാ കണക്കെടുപ്പ് പോലും എൻആർസിയുടെ തുടക്കമാണെന്ന വിമർശനം നിലനിൽക്കുമ്‌ബോഴാണ് കേരള സർക്കാറിന്റെ ഇത്തരത്തിലുള്ള വഴിവിട്ട നീക്കം.സർവ്വേ സംബന്ധിച്ച് സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി കെ കെ ഷൈലജയുടെ പ്രസ്താവന അവാസ്ഥവമാണ്.

കേന്ദ്ര സർക്കാറിന്റെ പോഷൻ അഭിയാൻ പദ്ധതിയുടെ സർവ്വേയിൽ വീടിന്റെ ലൊക്കേഷൻ ഉൾപ്പെടെ പകർത്തിയെടുക്കുന്നുണ്ട്.സാമൂഹ്യനീതി വകുപ്പിന്റെ പ്രധാന ഫണ്ടുകളെല്ലാം കേന്ദ്ര സർക്കാറിന്റെതായിരിക്കെ, അംഗനവാടികളിലൂടെ ലഭിക്കുന്ന വിവരങ്ങൾ കേന്ദ്രത്തിന് കൈമാറ്റം ചെയ്യുമെന്നുറപ്പാണ്.

എൻപിആർ ഉത്തരവ് മരവിപ്പിച്ച കേരളത്തിൽ കേന്ദ്രം നൽകിയ ഫണ്ടും സ്മാർട്ട് ഫോണുമുപയോഗിച്ച് നടത്തുന്ന സർവ്വേ നടപടികൾ എത്രയും വേഗം നിർത്തിവക്കാൻ മുഖ്യമന്ത്രി നിർദ്ദേശം നൽകണമെന്നും എസ്ഡിപിഐ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.യോഗത്തിൽ ജില്ലാ പ്രസിഡന്റ് ഷെമീർ മാഞ്ഞാലി അധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി വി എം ഫൈസൽ, അജ്മൽ കെ മുജീബ്, സുധീർ ഏലൂക്കര, ബാബു വേങ്ങൂർ, ലത്തീഫ് കോമ്ബാറ, നാസർ എളമന, ഷാനവാസ് പുതുക്കാട്, എൻ കെ നൗഷാദ് പങ്കെടുത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP