Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

രാജ്യത്ത് ഇനി സ്‌കൂളുകൾ തുറക്കാം; പ്രൈമറി ക്ലാസ് കുട്ടികളെ ആദ്യം അനുവദിക്കണമെന്ന് ഐസിഎംആർ; കുട്ടികൾക്ക് മുതിർന്നവരേക്കാൾ നന്നായി കോവിഡിനെ പ്രതിരോധിക്കാൻ കഴിയുമെന്ന് ഡയറക്ടർ ബൽറാം ഭാർഗവ

രാജ്യത്ത് ഇനി സ്‌കൂളുകൾ തുറക്കാം; പ്രൈമറി ക്ലാസ് കുട്ടികളെ ആദ്യം അനുവദിക്കണമെന്ന് ഐസിഎംആർ; കുട്ടികൾക്ക് മുതിർന്നവരേക്കാൾ നന്നായി കോവിഡിനെ പ്രതിരോധിക്കാൻ കഴിയുമെന്ന് ഡയറക്ടർ ബൽറാം ഭാർഗവ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: രാജ്യത്ത് ഇനി സ്‌കൂളുകൾ തുറക്കുന്നതിൽ തെറ്റില്ലെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) ഡയറക്ടർ ഡോ. ബൽറാം ഭാർഗവ. മുതിർന്നവരെക്കാൾ മെച്ചപ്പെട്ട രീതിയിൽ കോവിഡിനെ പ്രതിരോധിക്കാൻ കുട്ടികൾക്കു കഴിയുമെന്നതിനാൽ ആദ്യം പ്രൈമറി ക്ലാസുകൾ തുറക്കാമെന്ന് ഭാർഗവ നിർദേശിച്ചു.

മുതിർന്ന ക്ലാസുകളിലെ കുട്ടികൾക്ക് ആദ്യം സ്‌കൂൾ തുറക്കാമെന്നാണ് മുമ്പ് പറഞ്ഞിരുന്നതെങ്കിലും 1-5 ക്ലാസ് കുട്ടികളെയാണ് ആദ്യം അനുവദിക്കേണ്ടതെന്നാണ് ബൽറാം ഭാർഗവ പറയുന്നത്. അദ്ധ്യാപകരും ജീവനക്കാരും പൂർണമായി വാക്സിൻ എടുത്തിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ച് ശതമാനത്തിൽ കുറഞ്ഞ സ്ഥലങ്ങളിൽ സ്‌കൂളുകൾ തുറക്കാമെന്നു നേരത്തേ എയിംസ് ഡയറക്ടർ ഡോ. രൺദീപ് ഗുലേരിയയും നിർദേശിച്ചിരുന്നു. ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത് സംസ്ഥാന സർക്കാരുകളാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP