Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202029Thursday

തമിഴ്‌നാട്ടിൽ ഒക്ടോബർ ഒന്നുമുതൽ സ്കൂളുകൾ തുറക്കും; ആദ്യം ആരംഭിക്കുക പത്ത് മുതൽ പന്ത്രണ്ട് വരെയുള്ള ക്ലാസുകൾ

തമിഴ്‌നാട്ടിൽ ഒക്ടോബർ ഒന്നുമുതൽ സ്കൂളുകൾ തുറക്കും; ആദ്യം ആരംഭിക്കുക പത്ത് മുതൽ പന്ത്രണ്ട് വരെയുള്ള ക്ലാസുകൾ

മറുനാടൻ ഡെസ്‌ക്‌

ചെന്നൈ: തമിഴ്‌നാട്ടിൽ ഒക്ടോബർ ഒന്നുമുതൽ സ്കൂളുകൾ തുറക്കും. പത്ത് മുതൽ പന്ത്രണ്ട് വരെയുള്ള ക്ലാസുകൾക്കാണ് അധ്യായനം ആരംഭിക്കുക. ക്ലാസിലെത്തുന്നതിന് വിദ്യാർത്ഥികൾക്ക് രക്ഷിതാക്കളുടെ സമ്മതപത്രം വേണം. അതേസമയം, കണ്ടെയ്ന്മെന്റ് സോണിൽ ഉള്ള അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും പ്രവേശനം അനുവദിക്കില്ല.

ഒരേസമയം അൻപത് ശതമാനം അദ്ധ്യാപകർക്ക് മാത്രമെ സ്‌കൂളിൽ വരാൻ അനുവാദമുള്ളു. കേന്ദ്ര സർക്കാർ മാർഗരേഖകൾ പാലിച്ചാവണം ക്ലാസുകൾ പ്രവർത്തിക്കേണ്ടത്. പത്ത്് മുതൽ പന്ത്രണ്ട് ക്ലാസുകളിലെ കുട്ടികളെ രണ്ട് ബാച്ചുകളായി തിരിക്കും. ആദ്യ ബാച്ചിന് തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലും രണ്ടാമത്തെ ബാച്ചിന് ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലുമായിരിക്കും ക്ലാസുകൾ. തിരക്ക് ഒഴിവാക്കാൻ ഒരു ക്ലാസിലെ 50% വിദ്യാർത്ഥികൾക്ക് മാത്രമേ ആദ്യബാച്ചിൽ പ്രവേശനം ഉണ്ടാകുകയുള്ളു. അദ്ധ്യാപകർക്കും ഇത്തരത്തിലാണ് ജോലി ക്രമികരണം.

ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിന് പിന്നാലെ മാർച്ച് മുതൽ സംസ്ഥാനത്തെ സ്‌കൂളുകൾ അടഞ്ഞുകിടക്കുകയാണ്. ഒൻപത് മുതൽ പന്ത്രണ്ട് വരെയുള്ള ക്ലാസുകൾ ഭാഗികമായി തുറക്കുന്നതിന് കേന്ദ്രസർക്കാർ അനുമതി നൽകിയിരുന്നു. മാസ്‌ക്, സമ്പർക്ക അകലം, തെർമൽ സ്‌ക്രീനിങ് ഉൾപ്പെടെ കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നും നിർദ്ദേശത്തിൽ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP