Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആന്ധ്രാപ്രദേശിൽ അടുത്ത മാസം മുതൽ സ്കൂളുകൾ തുറക്കും; മാർ​ഗനിർദ്ദേശം പുറത്തിറക്കി സംസ്ഥാന സർക്കാർ

ആന്ധ്രാപ്രദേശിൽ അടുത്ത മാസം മുതൽ സ്കൂളുകൾ തുറക്കും; മാർ​ഗനിർദ്ദേശം പുറത്തിറക്കി സംസ്ഥാന സർക്കാർ

മറുനാടൻ ഡെസ്‌ക്‌

അമരാവതി: ആന്ധ്രാപ്രദേശിൽ അടുത്ത മാസം മുതൽ സ്കൂളുകൾ തുറക്കുന്നു. ഇത് സംബന്ധിച്ച് സർക്കാർ മാർ​ഗനിർദ്ദേശം പുറത്തിറക്കി. സംസ്ഥാനത്തെ എല്ലാ സ്കൂളുകളും നവംബർ രണ്ടിന് തുറക്കാനാണ് മുഖ്യമന്ത്രി വൈഎസ് ജഗ്ഗന്മോഹൻ റെഡ്ഡി നിർദ്ദേശം നൽകിയിരിക്കുന്നത്.

ഒന്ന്, മൂന്ന്, അഞ്ച്, ഏഴ് ക്ലാസുകളിലെ വിദ്യാ‍ർത്ഥികൾക്ക് ഒരു ദിവസവും രണ്ട്,നാല്,ആറ്,എട്ട് ക്ലാസുകളിലെ കുട്ടികൾക്ക് അടുത്ത ദിവസവും എന്ന രീതിയിൽ ഇടവിട്ട ദിവസങ്ങളിലാവും ക്ലാസുകൾ നടത്തുക. ഒരേ സമയം ഒരുപാട് വിദ്യാർത്ഥികൾ സ്കൂളിൽ തടിച്ചു കൂടുന്നത് ഒഴിവാക്കാനാണ് ഈ ക്രമീകരണം. ഉച്ചവരെ മാത്രമേ സ്കൂളുകൾ പ്രവ‍ർത്തിക്കൂ. ഉച്ചഭക്ഷണം കഴിച്ച ശേഷം വിദ്യാ‍ർത്ഥികൾക്ക് വീട്ടിലേക്ക് പോകാം.

750-ലേറെ വിദ്യാ‍ർത്ഥികളുള്ള സ്കൂളുകളിൽ മൂന്ന് ദിവസത്തിലൊരിക്കലാവും ക്ലാസുകളുണ്ടാവുക. സ്കൂളിലേക്ക് വരാൻ കഴിയാത്തവർക്കും കോവിഡ് ഭീതി മൂലം വരാൻ താത്പര്യമില്ലാത്തവ‍ർക്കും ഓൺലൈനിൽ പഠനം തുടരാനും അവസരമുണ്ടാവും. നവംബ‍ർ മാസത്തിലെ സ്കൂളുകളുട‌െ പ്രവ‍ർത്തനവും കോവിഡ് സാഹചര്യവും പരി​ശോധിച്ച ശേഷം ഡിസംബറിൽ ക്ലാസുകൾ നടത്തുന്ന കാര്യത്തിൽ തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി ജ​ഗന്മോഹൻ റെഡ്ഡി അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP