Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

സ്‌കൂൾ വാർഷികത്തിൽ കുട്ടികൾ അവതരിപ്പിച്ചത് പൗരത്വ നിയമഭേദഗതിക്കെതിരായ നാടകം; സ്‌കൂൾ പൂട്ടി സീൽ ചെയ്ത് കർണാടക സർക്കാരിന്റെ നടപടി'; പ്രിൻസിപ്പലിനും മാനേജ്‌മെന്റിനുമെതിരെ രാജ്യദ്രോഹകുറ്റം ചുമത്തി കേസെടുത്തു; പ്രധാനമന്ത്രിയെ നാടകത്തിൽ വിമർശിച്ചെന്ന് സർക്കാർ; സംഭവത്തിൽ പ്രതിഷേധം

മറുനാടൻ മലയാളി ബ്യൂറോ

ബംഗളൂരു: പൗരത്വനിയമ ഭേദഗതിക്കെതിരെ കുട്ടികൾ നാടകം അവതരിപ്പിച്ചതിന്റെ പേരിൽ സ്‌കൂള് പൂട്ടി സീൽ ചെയ്ത് കർണാടക സർക്കാർ. വടക്കൻ കർണാടകയിലാണ് സംഭവം. ബിദാർ ജില്ലയിലെ ഷാപുർ ഗേറ്റിലുള്ള സ്‌കൂളാണ് സീൽ ചെയ്തത്. സംഭവത്തിൽ പ്രിൻസിപ്പലിനും സ്‌കൂൾ മാനേജ്‌മെന്റിനും എതിരെ രാജ്യദ്രോഹം അടക്കമുള്ള കുറ്റങ്ങൾ ചുമത്തി ന്യൂ ടൗൺ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. സെക്ഷൻ 124എ, 504, 505(2), 153എ, 34 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

പൗരത്വ നിയമ ഭേദഗതിക്കും ദേശീയ പൗരത്വ രജിസ്റ്ററിനും എതിരെ ജനുവരി 21ന് സ്‌കൂൾ വാർഷികദിനത്തിലായിരുന്നു വിദ്യാർത്ഥികൾ നാടകം അവതരിപ്പിച്ചത്. അഞ്ച്, ആറ് ക്ലാസുകളിലെ വിദ്യാർത്ഥികളാണ് പ്രധാനമന്ത്രിയെ അടക്കം വിമർശിക്കുന്ന രീതിയിൽ നാടകം കളിച്ചത്. നാടകത്തിന്റെ വീഡിയോ ദൃശ്യങ്ങൾ മാധ്യമപ്രവർത്തകനായ മുഹമ്മദ് യൂസഫ് റഹീം എന്നയാൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. ഇതിനെതിരെ നീലേഷ് എന്നയാൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുക്കുകയായിരുന്നു.

സ്‌കൂൾ കൺട്രോൾ റൂം തിങ്കളാഴ്ച ഉന്നത പൊലീസ് ഉദ്യോഗസ്ഥരെത്തി സീൽ ചെയ്തിരുന്നു. ഡെപ്യൂട്ടി സൂപ്രണ്ട്, എസ്‌ഐ അടക്കമുള്ളവരാണ് സ്‌കൂൾ എത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് നാല്, അഞ്ച് ക്ലാസുകളിൽ പഠിക്കുന്ന കുട്ടികളെയും പൊലീസ് ചോദ്യം ചെയ്തു. കേസ് അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. കുട്ടികളെ പൊലീസ് ചോദ്യം ചെയ്യുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ദേശീയ മാധ്യമങ്ങൾ പുറത്തുവിട്ടിട്ടുണ്ട്.

അതേസമയം, പൊലീസ് നടപടിക്കെതിരെ സ്‌കൂൾ മാനേജ്‌മെന്റും രംഗത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ മൂന്നു ദിവസമായി വിദ്യാർത്ഥികളെയും സ്‌കൂൾ ജീവനക്കാരെയും പൊലീസ് മാനസികമായി ഉപദ്രവിക്കുകയാണെന്ന് ഷാഹീൻ എഡ്യൂക്കേഷൻ ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ തൗസീഫ് മഡികെരി പറഞ്ഞു.

നാടകത്തിന്റെ ഉള്ളടക്കവുമായി ബന്ധപ്പെട്ട് സ്‌കൂൾ ജീവനക്കാരുടെയോ മാനേജ്‌മെന്റോ വിദ്യാർത്ഥികളോടു യാതൊന്നും നിർദ്ദേശിച്ചിട്ടില്ല. കുട്ടികൾ അവരുടെ രക്ഷിതാക്കളുടെ സഹായത്തോടെയാണ് നാടകം കളിച്ചതെന്നുമാണ് മാനേജ്‌മെന്റിന്റെ വിശദീകരണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP