Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സെപ്റ്റംബർ 1 മുതൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്നേക്കും; കേന്ദ്രം അനുമതി നൽകുമെന്ന് റിപ്പോർട്ട്; മാർഗ്ഗരേഖ ഓഗസ്റ്റ് മാസം അവസാനം പുറത്തിക്കിയേക്കും

സെപ്റ്റംബർ 1 മുതൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്നേക്കും; കേന്ദ്രം അനുമതി നൽകുമെന്ന് റിപ്പോർട്ട്; മാർഗ്ഗരേഖ ഓഗസ്റ്റ് മാസം അവസാനം പുറത്തിക്കിയേക്കും

സ്വന്തം ലേഖകൻ

ന്യൂഡൽഹി: കോവിഡ് പശ്ചാത്തലത്തിൽ അടച്ച രാജ്യത്തെ സ്‌കൂളുകളും കോളേജുകളും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളും സെപ്റ്റംബർ ഒന്ന് മുതൽ തുറന്നു പ്രവർത്തിച്ചേക്കും. സ്‌കൂളുകൾ തുറക്കാൻ കേന്ദ്രസർക്കാൻ അനുമതി നൽകിയേക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. സ്‌കൂളുകൾ തുറക്കുന്നത് സംബന്ധിച്ച മാർഗരേഖ ഓഗസ്റ്റ് അവസാനം കേന്ദ്രസർക്കാർ പുറത്തിറക്കുമെന്നാണ് കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് മാതൃഭൂമി റിപ്പോർട്ടു ചെയ്യുന്ന്ത.

സെപ്റ്റംബർ ഒന്നിനും നവംബർ 14 നും ഇടയിൽ ഘട്ടം ഘട്ടമായാകും സ്‌കൂൾ തുറക്കുക. അതേയസമയം കോവിഡ് വ്യാപന സാധ്യത കൂടി കണക്കിലെടുത്ത് ഓരോ സംസ്ഥാനങ്ങൾക്കും സ്‌കൂൾ തുറക്കാനുള്ള തീരുമാനമെടുക്കാനുള്ള അധികാരവും കേന്ദ്രം നൽകും. ഓരോ മാസത്തിലേയും ആദ്യ 15 ദിവസം സ്‌കൂളിലെ 10,11,12 ക്ലാസുകളായിരിക്കും പ്രവർത്തിക്കാൻ അനുവദിക്കുക. തുടർന്ന് 6 മുതൽ 9 വരെയുള്ള ക്ലാസുകളുടെ പ്രവർത്തനം ആരംഭിക്കും. പ്രൈമറി, പ്രീ പൈമറി ക്ലാസുകൾ ഉടൻ ആരംഭിക്കില്ല. 10 വയസിൽ താഴെയുള്ള കുട്ടികൾ സ്‌കൂളിലെത്തിയാൽ കോവിഡ് പ്രതിരോധ നടപടികൾ പൂർണതോതിൽ നടപ്പാക്കാൻ സാധിക്കില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

സ്‌കൂളിൽ ഓരോ തലത്തിലും നാല് ഡിവിഷനുകൾ ഉണ്ടെങ്കിൽ രണ്ട് ഡിവിഷന് ഒരു സമയവും മറ്റ് രണ്ട് ഡിവിഷന് വേറെ സമയവും ആകും ക്ലാസുകൾ. അതേസമയം അസംബ്ലി, സ്പോർട്സ് പിരീഡ്, കായിക മത്സരങ്ങൾ എന്നിവ ആദ്യഘട്ടത്തിൽ അനുവദിച്ചേക്കില്ല. സ്‌കൂളുകൾ ഷിഫ്റ്റ് സമ്പ്രദായം ഏർപ്പെടുത്തും. രാവിലെ 8 മുതൽ 11 വരേയും 12 മുതൽ 3 വരെയുമാകും ഷിഫ്റ്റുകൾ. ഇടവേളയായി ലഭിക്കുന്ന ഒരു മണിക്കൂർ സ്‌കൂൾ സാനിറ്റൈസ് ചെയ്യാൻ അനുവദിക്കും. അദ്ധ്യാപക അനധ്യാപക ജീവനക്കാരിൽ 33 ശതമാനം മാത്രമാകും ഒരു സമയം അനുവദിക്കുകയെന്നും റിപ്പോർട്ടുണ്ട്.

കോവിഡ് വ്യാപനം കുറഞ്ഞ സംസ്ഥാനങ്ങൾ സ്‌കൂൾ തുറക്കുന്നതിന് കേന്ദ്രസർക്കാരിനോട് നേരത്തെ തന്നെ അനുമതി തേടിയിരുന്നു. സ്‌കൂളുകൾ തുറക്കുന്നത് സംബന്ധിച്ച കേന്ദ്രമാനവ വിഭവ ശേഷി മന്ത്രാലയത്തിന്റെ നിർദ്ദേശം കഴിഞ്ഞ ദിവസം കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർധന്റെ അധ്യക്ഷതയിൽ ചേര്ന്ന യോഗം ചർച്ച ചെയ്തിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP