Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സ്‌കൂൾ വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച് സഹോദരൻ; പീഡനം പെൺകുട്ടിക്ക് മനസ്സിലായത് സ്‌കൂളിലെ കൗൺസിലിങ്ങിന് ശേഷം; അദ്ധ്യാപകർ വിവരമറിഞ്ഞത് ബോധവൽക്കരണത്തിന് ശേഷം സുഹൃത്തിനോട് കാര്യം പറഞ്ഞപ്പോൾ; ഏറ്റവും ഇളയ കുട്ടിയെ പീഡിപ്പിച്ചത് പതിനൊന്ന് മക്കളിലെ മുതിർന്നയാൾ

സ്‌കൂൾ വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച് സഹോദരൻ; പീഡനം പെൺകുട്ടിക്ക് മനസ്സിലായത് സ്‌കൂളിലെ കൗൺസിലിങ്ങിന് ശേഷം; അദ്ധ്യാപകർ വിവരമറിഞ്ഞത് ബോധവൽക്കരണത്തിന് ശേഷം സുഹൃത്തിനോട് കാര്യം പറഞ്ഞപ്പോൾ; ഏറ്റവും ഇളയ കുട്ടിയെ പീഡിപ്പിച്ചത് പതിനൊന്ന് മക്കളിലെ മുതിർന്നയാൾ

ചണ്ഡീഗഡ്: പതിനൊന്ന് വയസ്സ് പ്രായമുള്ള പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച് ഇരുപത്തിരണ്ട് വയസ്സുകാരനായ സഹോദരൻ. സഹോദരൻ തന്നെ പീഡിപ്പിക്കുകയായിരുന്നെന്ന് പതിനൊന്നുകാരിക്ക് മനസ്സിലായത് സ്‌കൂളിലെ കൗൺസിലിങ് ക്ലാസ്സിൽ നിന്ന്. നല്ലതും ചീത്തയുമായ സ്പർശനങ്ങളെ എങ്ങനെ തിരിച്ചറിയാമെന്ന് ആരോഗ്യപ്രവർത്തകർ പറഞ്ഞപ്പോഴാണ് പെൺകുട്ടി തനിക്ക് നേരിട്ട അനുഭവത്തെപ്പറ്റി പുറത്തുപറയുന്നത്.

പഞ്ചാബിലെ ഖരാർ സ്വദേശിനിയായ മൂന്നാം ക്ലാസ്സുകാരിയാണ് തന്നെ മുതിർന്ന സഹോദരൻ ചൂഷണം ചെയ്യാറുണ്ടായിരുന്നെന്ന് സുഹൃത്തിനോട് വെളിപ്പെടുത്തിയത്. സുഹൃത്ത് പറഞ്ഞ് കാര്യങ്ങളറിഞ്ഞ അദ്ധ്യാപകർ പൊലീസിൽ പരാതി നല്കുകയും സഹോദരൻ അറസ്റ്റിലാവുകയും ചെയ്തു. 11 മക്കളിൽ ഏറ്റവും ഇളയവളാണ് പെൺകുട്ടി. അറസ്റ്റിലായ സഹോദരന് 22 വയസ്സുണ്ട്.

മെക്കാനിക്കായ ഇയാൾ വർക് ഷോപ്പിൽ ജോലി ചെയ്ത് വരികയായിരുന്നു. ഇയാൾക്കൊപ്പമാണ് പെൺകുട്ടിയും അമ്മയും കഴിഞ്ഞിരുന്നത്. മറ്റ് മക്കളൊക്കെ ജോലിസംബന്ധമായി വിവിധ സ്ഥലങ്ങളിലാണ് താമസം. പിതാവ് കുടുംബത്തെ ഉപേക്ഷിച്ച് പോയതാണെന്നും പൊലീസ് പറഞ്ഞു.

കഴിഞ്ഞ 18 മാസമായി പെൺകുട്ടിയെ സഹോദരൻ പീഡിപ്പിക്കുകയായിരുന്നു. രാവിലെ അമ്മ ജോലിക്ക് പോയിക്കഴിയുമ്പോഴാണ് പെൺകുട്ടി പീഡനത്തിനിരയായിരുന്നത്. വിവരം അമ്മയോട് പറഞ്ഞപ്പോൾ കുട്ടിയുടെ തോന്നലാണെന്ന് പറഞ്ഞതായി പെൺകുട്ടി സുഹൃത്തിനോട് പറഞ്ഞു. എന്നാൽ, സംഭവം നേരിൽക്കാണാനിടയായതോടെ അമ്മ മകനെ വീട്ടിൽ നിന്ന് പുറത്താക്കിയതായും പൊലീസ് പറഞ്ഞു. വിവരം ആരോടും പറയരുതെന്ന് പെൺകുട്ടിയോട് നിർദേശിക്കുകയും ചെയ്തു. അതനുസരിച്ച പെൺകുട്ടി സ്‌കൂളിലെ ബോധവൽക്കരണ ക്ലാസ്സിന് ശേഷമാണ് കാര്യങ്ങൾ സുഹൃത്തിനോട് പങ്കുവച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP