Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അധ്യയനവും പരീക്ഷയും പൂർണമായും ഇല്ലാതാകുന്ന 'സീറോ അക്കാദമിക് വർഷം' എന്ന സാഹചര്യം ഉണ്ടാകില്ലെന്ന് കേന്ദ്ര സർക്കാർ; സെപ്റ്റംബർ 1 മുതൽ ഘട്ടംഘട്ടമായി സ്‌കൂളുകൾ തുറക്കാൻ ധാരണയായിരുന്നെങ്കിലും മിക്ക സംസ്ഥാനങ്ങളും എതിര്; അധ്യയനത്തിൽ പ്രതിസന്ധി തുടരുന്നു

അധ്യയനവും പരീക്ഷയും പൂർണമായും ഇല്ലാതാകുന്ന 'സീറോ അക്കാദമിക് വർഷം' എന്ന സാഹചര്യം ഉണ്ടാകില്ലെന്ന് കേന്ദ്ര സർക്കാർ; സെപ്റ്റംബർ 1 മുതൽ ഘട്ടംഘട്ടമായി സ്‌കൂളുകൾ തുറക്കാൻ ധാരണയായിരുന്നെങ്കിലും മിക്ക സംസ്ഥാനങ്ങളും എതിര്; അധ്യയനത്തിൽ പ്രതിസന്ധി തുടരുന്നു

സ്വന്തം ലേഖകൻ

ന്യൂഡൽഹി: കോവിഡിനിടെ സ്‌കൂൾ തുറക്കുന്നതിൽ വീണ്ടും അനിശ്ചിതത്വം. സെപ്റ്റംബർ 1 മുതൽ ഘട്ടംഘട്ടമായി സ്‌കൂളുകൾ തുറക്കാൻ ധാരണയായിരുന്നെങ്കിലും മിക്ക സംസ്ഥാനങ്ങളും അനുകൂല നിലപാട് എടുക്കുന്നില്ല. സ്‌കൂൾ തുറക്കുന്നതിന്റെ സമയക്രമത്തിൽ അടക്കം സംശയങ്ങളുണ്ട്. അധ്യയനവും പരീക്ഷയും പൂർണമായും ഇല്ലാതാകുന്ന 'സീറോ അക്കാദമിക് വർഷം' എന്ന സാഹചര്യം ഉണ്ടാകില്ലെന്നും കേന്ദ്ര സർക്കാർ അറിയിച്ചു.

ഈ അധ്യയന വർഷം പൂർണമായി അടച്ചിടുന്ന സാഹചര്യമുണ്ടാകില്ലെന്ന് ഉന്നത വിദ്യാഭ്യാസ സെക്രട്ടറി അമിത് ഖേര പാർലമെന്ററികാര്യ സ്ഥിരം സമിതിയെ അറിയിച്ചിരുന്നു. സ്‌കൂൾ, കോളജ് തലത്തിൽ അവസാന വർഷ പരീക്ഷയുണ്ടാകുമെന്നു ചുരുക്കം. സെപ്റ്റംബർ അവസാനത്തോടെയോ ഒക്ടോബറിലോ മുതിർന്ന കുട്ടികളുടെ കാര്യത്തിലെങ്കിലും ക്ലാസ് തുടങ്ങാൻ ആലോചിക്കുന്നുണ്ടെങ്കിലും അന്തിമ തീരുമാനം കോവിഡ് വ്യാപനം എങ്ങനെയെന്നതിനെ അനുസരിച്ചായിരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കുന്നു.

സ്‌കൂളുകൾ തുറന്നു പ്രവർത്തിക്കുന്നതിന് അനുകൂലമായ സാഹചര്യം നിലവിൽ ഒരു സംസ്ഥാനത്തും ഇല്ലെന്ന വിലയിരുത്തലാണ് കേന്ദ്ര സർക്കാരിനുമുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP