Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202026Thursday

ഒരു പാഠം പഠിപ്പിക്കാം എന്ന നിലയിലാണ് പൊലീസിന്റെ പെരുമാറ്റം; സോഷ്യൽ മീഡിയയിലൂടെ സർക്കാരിനെ വിമർശിക്കുന്നവർക്കെതിരെ കേസെടുക്കുന്നതിനെതിരെ സുപ്രീംകോടതി

ഒരു പാഠം പഠിപ്പിക്കാം എന്ന നിലയിലാണ് പൊലീസിന്റെ പെരുമാറ്റം; സോഷ്യൽ മീഡിയയിലൂടെ സർക്കാരിനെ വിമർശിക്കുന്നവർക്കെതിരെ കേസെടുക്കുന്നതിനെതിരെ സുപ്രീംകോടതി

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: സോഷ്യൽ മീഡിയയിലൂടെ സർക്കാരിനെ വിമർശിക്കുന്നവർക്കെതിരെ കേസെടുക്കുന്നതിനെ രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി. കോവിഡ് നിയന്ത്രണങ്ങൾ പാലിക്കാത്തത് ചൂണ്ടിക്കാട്ടിയുള്ള ഒരു സോഷ്യൽ മീഡിയ പോസ്റ്റിന് കൊൽക്കത്ത പൊലീസ്, ഡൽഹിയിലുള്ള ഒരു യുവതിയെ ചോദ്യം ചെയ്യലിനായി വിളിപ്പിച്ചിരുന്നു. ഇതിനെതിരെയുള്ള ഹർജിയിലാണ് പൊലീസ് നടപടിയെ സുപ്രീംകോടതി വിമർശിച്ചത്. പൊലീസ് പരിധി ലംഘിക്കുകയാണെന്നും രാജ്യത്തെ സ്വതന്ത്രമായി നിലനിർത്തണമെന്നും ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ച് പറഞ്ഞു.

സർക്കാരിനെ വിമർശിച്ചാൽ കേസെടുക്കുന്നത് എന്തടിസ്ഥാനത്തിലെന്ന് ചോ​ദിച്ച സുപ്രീംകോടതി, ഇത് ഭീഷണിയാണ് എന്നും ചൂണ്ടിക്കാട്ടി. നിങ്ങളെ ഒരു പാഠം പഠിപ്പിക്കാം എന്ന നിലയിലാണ് പൊലീസിന്റെ പെരുമാറ്റം. മഹാമാരി തടയാൻ സർക്കാരിന് കഴിയുന്നില്ല എന്ന് വിമർശിക്കുന്നവർക്കെതിരെ പ്രൊസിക്യൂഷൻ നടപടി സ്വീകരിക്കാനാകില്ല. അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിക്കണമെന്നും സുപ്രീംകോടതി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP