Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ശ്രീദേവിയുടെ പേരിൽ ഒമാനിൽ 240 കോടിയുടെ ഇൻഷുറൻസ് പോളിസി; മരണത്തിൽ പുനരന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി തള്ളി

ശ്രീദേവിയുടെ പേരിൽ ഒമാനിൽ 240 കോടിയുടെ ഇൻഷുറൻസ് പോളിസി; മരണത്തിൽ പുനരന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി തള്ളി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: നടി ശ്രീദേവിയുടെ മരണത്തിൽ പുനരന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി തള്ളി. അന്വേഷണത്തിൽ ഇടപെടാൻ കഴിയില്ലെന്നും ഇപ്പോൾതന്നെ ഇതേ ആവശ്യവുമായെത്തിയ രണ്ടു ഹർജികൾ തള്ളിയിട്ടുണ്ടെന്നും ഹർജിക്കാരനോട് ചീഫ് ജസ്റ്റീസ് ദീപക് മിശ്ര പറഞ്ഞു.

ശ്രീദേവിയുടെ മരണത്തിൽ വീണ്ടും അന്വേഷണം വേണമെന്ന ആവശ്യവുമായി സുനിൽ സിങ് എന്ന സിനിമാ പ്രവർത്തകനാണ് സുപ്രീം കോടതിയെ സമീപിച്ചത്. ശ്രീദേവിയുടെ പേരിൽ ഒമാനിൽ 240 കോടി രൂപയുടെ ഇൻഷുറൻസ് പോളിസിയുണ്ടെന്നും യുഎഇയിൽ മരിച്ചാൽ മാത്രമേ ഈ തുക ലഭിക്കുമായിരുന്നുള്ളുവെന്നും ചൂണ്ടിക്കാട്ടിയാണ് ഇയാൾ അന്വേഷണം ആവശ്യപ്പെട്ടത്. നേരത്തെ, ഇയാൾ ഇതേ ആവശ്യവുമായി സമർപ്പിച്ച ഹർജി ഡൽഹി ഹൈക്കോടതി തള്ളിയിരുന്നു.

കഴിഞ്ഞ ഫെബ്രുവരി 24നാണ് ദുബായിയില ആഡംബര ഹോട്ടൽ മുറിയിൽ ശ്രീദേവിയെ മരിച്ചനിലയിൽ കണ്ടെത്തിയത്. ബന്ധുവിന്റെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാനെത്തിയ ശ്രീദേവി ഹോട്ടൽ മുറിയിലെ ബാത്ത്ടബ്ബിൽ മുങ്ങിമരിക്കുകയായിരുന്നെന്നാണു പൊലീസ് പറയുന്നത്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP