Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ക്രിമിനൽ നിയമം ആളുകളെ തെരഞ്ഞുപിടിച്ച് ക്രൂശിക്കുന്നതിനുള്ള ആയുധമായി മാറ്റരുത്;അർണബ് ഗോസ്വാമിയുടെ ഇടക്കാല ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിൽ സുപ്രീംകോടതി; ഒറ്റ ദിവസത്തേക്ക് ആണെങ്കിൽപ്പോലും വ്യക്തിസ്വാതന്ത്ര്യം ഹനിക്കപ്പെടരുതെന്നും കോടതി

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ക്രിമിനൽ നിയമം ആളുകളെ തെരഞ്ഞുപിടിച്ച് ക്രൂശിക്കുന്നതിനുള്ള ആയുധമായി മാറുന്നില്ലെന്ന് ജുഡീഷ്യറി ഉറപ്പാക്കേണ്ടതുണ്ടെന്ന് സുപ്രീം കോടതി. ആത്മഹത്യാ പ്രേരണാക്കേസിൽ റിപ്പബ്ലിക് ടിവി മേധാവി അർണബ് ഗോസ്വാമിയുടെ ഇടക്കാല ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിലാണ്, ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബെഞ്ചിന്റെ നിരീക്ഷണം.

ക്രിമിനൽ നിയമം ഭരണകൂടങ്ങൾ ദുരുപയോഗം ചെയ്യുന്നതിനെതിരെ സുപ്രീം കോടതിയും ഹൈക്കോടതികളും കീഴ്ക്കോടതികളും ഉണർന്നിരിക്കേണ്ടതുണ്ടെന്ന് കോടതി അഭിപ്രായപ്പെട്ടു. ഭരണകൂടം അധികാര ദുർവിനിയോഗം നടത്തിയെന്നു പ്രഥമ ദൃഷ്ട്യാ തോന്നുന്ന ഒരു കേസിൽ പൗരന്മാർക്കു നേരെ കോടതിയുടെ വാതിൽ കൊട്ടിയടയ്ക്കാനാവില്ല. ഒറ്റ ദിവസത്തേക്ക് ആണെങ്കിൽപ്പോലും വ്യക്തിസ്വാതന്ത്ര്യം ഹനിക്കപ്പെടരുതെന്ന് കോടതി പറഞ്ഞു.

അർണബ് ഗോസ്വാമിക്കെതിരായ കേസിൽ ആത്മഹത്യാ പ്രേരണാക്കുറ്റവും എഫ്ഐആറും തമ്മിൽ പ്രഥമൃഷ്്ട്യാ ബന്ധമില്ലായ്മയുണ്ടെന്ന് കോടതി നിരീക്ഷിച്ചു.

2018ൽ ഇന്റീരിയർ ഡിസൈനർ ആത്മഹത്യ ചെയ്ത കേസിൽ അറസ്റ്റിലായ അർണബിന് നവംബർ 11നാണ് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്. വ്യക്തിസ്വാതന്ത്ര്യം ഹനിക്കപ്പെടുന്നത് നീതിനടത്തിപ്പിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പരമോന്നത കോടതിയുടെ നടപടി. ജാമ്യാപേക്ഷ പരിഗണിക്കുമ്പോൾ കീഴ്ക്കോടതികൾ ഉത്തരവാദിത്വം മറക്കുന്നതായി സുപ്രീം കോടതി വിമർശനം ഉന്നയിച്ചിരുന്നു.

കേസിലെ മറ്റു പ്രതികളായ നിതീഷ് സർദ, ഫിറോസ് മുഹമ്മദ് ഷെയ്ഖ് എന്നിവർക്കും കോടതി ജാമ്യം അനുവദിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP