Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ആധാർ വിവരങ്ങൾ ചോരുന്നത് തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കും; ദുരുപയോഗം വന്നാൽ ജനാധിപത്യം എങ്ങനെ നിലനിൽക്കുമെന്നും സുപ്രീംകോടതി

ആധാർ വിവരങ്ങൾ ചോരുന്നത് തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കും; ദുരുപയോഗം വന്നാൽ ജനാധിപത്യം എങ്ങനെ നിലനിൽക്കുമെന്നും സുപ്രീംകോടതി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: യുഎസ് തിരഞ്ഞെടുപ്പിൽ കേംബ്രിഡ്ജ് അനലറ്റിക്ക വിവരങ്ങൾ ചോർത്തിയതിന്റെ പശ്ചാത്തലത്തിൽ ആധാറിന്റെ കാര്യത്തിൽ സുപ്രീം കോടതിയും നിലപാട് കർക്കശമാക്കുന്നു. ആധാർ വിവരങ്ങൾ ചോരുന്നത് തെരഞ്ഞെടുപ്പു ഫലത്തെ സ്വാധീനിക്കുമെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു.

ആധാർ വിവരങ്ങൾ ഉപയോഗിച്ചു രാജ്യത്തെ തെരഞ്ഞെടുപ്പ് പ്രക്രിയയെ സ്വാധീനിക്കാൻ കഴിയുമോ എന്ന ആശങ്ക നിലനിൽക്കുന്നുണ്ടെന്നു നിരീക്ഷിച്ച ജസ്റ്റീസ് ഡി.വൈ.ചന്ദ്രചൂഡ്, തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കാൻ ആധാർ വിവരങ്ങൾ ഉപയോഗിച്ചാൽ ജനാധിപത്യം എങ്ങനെ നിലനിൽക്കുമെന്നും ചോദിച്ചു. ആധാർ കേസ് പരിഗണിക്കുന്ന മൂന്നംഗ ബെഞ്ചിൽ അംഗമാണ് ചന്ദ്രചൂഡ്.

വാണിജ്യ ആവശ്യങ്ങൾക്കായുള്ള സ്വർണ ഖനിയാണ് ആധാർ വിവരങ്ങളെന്ന് സുപ്രീം കോടതി കഴിഞ്ഞയാഴ്ച ചൂണ്ടിക്കാട്ടിയിരുന്നു. ഇന്ത്യയിലെ 130 കോടി ജനങ്ങളുടെ വിവരങ്ങൾ ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്നും സുപ്രീം കോടതി വാക്കാൽ നിരീക്ഷിച്ചു. കേംബ്രിജ് അനലറ്റിക്കയെന്ന സ്ഥാപനം ഫേസ്‌ബുക്കിലെ സ്വകാര്യവിരങ്ങൾ ചോർത്തിയതുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കുമ്പോഴായിരുന്നു ജസ്റ്റീസ് ഡി.വൈ ചന്ദ്രചൂഡ് ഇക്കാര്യം നിരീക്ഷിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP