Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വൈദ്യുതി നിരക്കിൽ ഇളവ് നൽകേണ്ടതില്ലെന്ന് സുപ്രീംകോടതി; വാണിജ്യാടിസ്ഥാനത്തിൽ തന്നെ നിരക്ക് ഈടാക്കണമെന്നും കോടതി ഉത്തരവ്

സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വൈദ്യുതി നിരക്കിൽ ഇളവ് നൽകേണ്ടതില്ലെന്ന് സുപ്രീംകോടതി; വാണിജ്യാടിസ്ഥാനത്തിൽ തന്നെ നിരക്ക് ഈടാക്കണമെന്നും കോടതി ഉത്തരവ്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: സംസ്ഥാനത്തെ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വൈദ്യുതി നിരക്കിൽ ഇളവ് നൽകേണ്ടതില്ലെന്ന് സുപ്രീംകോടതി. സ്വാശ്രയ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് വൈദ്യുതി നിരക്കിൽ ഇളവ് നൽകുന്നതിനെ ചോദ്യം ചെയ്ത് കെഎസ്ഇബി സമർപ്പിച്ച ഹർജിയിലാണ് സുപ്രീംകോടതി വിധി പുറപ്പെടുവിച്ചത്. സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നൽകുന്നതുപോലെ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വൈദ്യുതി നിരക്കിൽ ഇളവ് നൽകാനാകില്ലെന്ന് വ്യക്തമാക്കിയാണ് സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

സർക്കാർ സ്ഥാപനങ്ങൾക്ക് നൽകുന്ന ഇളവ് സ്വകാര്യ സ്ഥാപനങ്ങൾക്ക് നൽകണമെന്ന നിലപാട് ശരിയല്ലെന്ന് കെഎസ്ഇബി സുപ്രീംകോടതിയെ അറിയിച്ചിരുന്നു. ഈ വാദം അംഗീകരിച്ചാണ് സുപ്രീംകോടതിയുടെ ഉത്തരവ്. ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. വാണിജ്യാടിസ്ഥാനത്തിൽ തന്നെ നിരക്ക് ഈടാക്കണമെന്നും കോടതി ഉത്തരവിട്ടു.

സർക്കാർ, എയിഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് ഈടാക്കുന്ന നിരക്കിൽ സ്വാശ്രയ സ്ഥാപനങ്ങൾക്കും വൈദ്യുതി നൽകണമെന്ന ഹൈക്കോടതി ഉത്തരവ് ജസ്റ്റിസുമാരായ ദീപക് ഗുപ്ത, അനിരുദ്ധ ബോസ് എന്നിവരടങ്ങിയ ബെഞ്ച് റദ്ദാക്കി. കടുത്ത സാമ്പത്തിക ബാധ്യതയുണ്ടാകുമെന്ന കെഎസ്ഇബിയുടെ വാദം കോടതി അംഗീകരിച്ചു. സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും അധികമാണ് സ്വാശ്രയ സ്ഥാപനങ്ങളുടെ വൈദ്യുതി ഉപഭോഗമെന്നും വൈദ്യുതി ബോർഡ് അറിയിച്ചിരുന്നു. ഇളവ് ലഭിക്കുന്നതിന് സ്വാശ്രയ സ്ഥാപനങ്ങൾ ഉയർത്തിയ വാദങ്ങൾ കോടതി തള്ളി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP