Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബാങ്കിങ് മേഖല സാധാരണനിലയിലാകുന്നത് ഫെബ്രുവരി അവസാനം നോക്കിയാൽ മതി; നിക്ഷേപം കുമിഞ്ഞുകൂടിയെങ്കിലും വായ്പയെടുക്കുന്നതു കുറഞ്ഞു; പുതുവത്സര സമ്മാനമായി നല്കിയ പലിശയിളവ് വൈകാതെ പുനപ്പരിശോധിക്കുമെന്നും എസ്‌ബിഐ മേധാവി

ബാങ്കിങ് മേഖല സാധാരണനിലയിലാകുന്നത് ഫെബ്രുവരി അവസാനം നോക്കിയാൽ മതി; നിക്ഷേപം കുമിഞ്ഞുകൂടിയെങ്കിലും വായ്പയെടുക്കുന്നതു കുറഞ്ഞു; പുതുവത്സര സമ്മാനമായി നല്കിയ പലിശയിളവ് വൈകാതെ പുനപ്പരിശോധിക്കുമെന്നും എസ്‌ബിഐ മേധാവി

മുംബൈ: നോട്ടു നിരോധനം അവസാനിച്ചെങ്കിലും ബാങ്കിങ് മേഖല സാധാരണഗതിയിലാകാൻ സമയം എടുക്കുമെന്ന് എസ്‌ബിഐ ചെയർപേഴ്‌സൺ അരുന്ധതി ഭട്ടാചാര്യ. ഫെബ്രുവരി അവസാനമോ മാർച്ചിലോ ആയിരിക്കും രാജ്യത്തെ ബാങ്കിങ് സംവിധാനം സാധാരണനിലയിലാകുകയെന്ന് അവർ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

പുതുവത്സരത്തിൽ വായ്പാ പലിശയിൽ 0.9 ശതമാനം ഇളവ് പ്രഖ്യാപിച്ച നടപടി വൈകാതെ പുനപ്പരിശോധിക്കുമെന്ന സൂചനയും എസ്‌ബിഐ മേധാവി നല്കി. നോട്ടു നിരോധനത്തെത്തുടർന്ന് ബാങ്കുകളിൽ വൻ നിക്ഷേപം ലഭിച്ചു. ചെറുകിട നിക്ഷേപങ്ങളാണിവ. എന്നാൽ ഈ നിക്ഷേപം അധികം നാൾ ബാങ്കുകളിൽ തുടരുമെന്ന് പ്രതീക്ഷിക്കുന്നില്ല. അറുപതു ശതമാനം തുക പിൻവലിക്കപ്പെടുകയും 40 ശതമാനം ബാങ്കുകളിൽ തുടരുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. ഈ സമയത്ത് പലിശ നിരക്ക് പുനപ്പരിശോധിക്കേണ്ടിവരും.

പ്രധാനമന്ത്രി നരേന്ദ്ര മോദി നവംബർ എട്ടിന് നോട്ടു നിരോധനം പ്രഖ്യാപിച്ചതിനെത്തുടർന്ന് രാജ്യത്തെ ബാങ്കുകൾ 14.9 ലക്ഷം കോടി രൂപ സമാഹരിക്കുകയുണ്ടായി. അതേസമയം ഇക്കാലയളവിൽ ബാങ്കുകളിൽനിന്നു വായ്പ എടുക്കുന്നത് ഗണ്യമായി കുറയുകയും ചെയ്തു. ബാങ്കുകളിലേക്ക് പണമെത്തുന്നതു കൂടുകയും വായ്പയെടുക്കുന്നതു കുറയുകയും ചെയ്ത പശ്ചാത്തലത്തിലാണ് പലിശ നിരക്കുകൾ കുറച്ചതെന്ന് അരുന്ധതി ഭട്ടാചാര്യ വിശദീകരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP