Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇനി ബാങ്കിൽ കയറി ഇറങ്ങേണ്ട; എസ്‌ബിഐയുടെ ടോൾ ഫ്രീ നമ്പറുകളിൽ വിളിച്ചാൽ ഈ 5 സേവനങ്ങൾ ലഭിക്കും

ഇനി ബാങ്കിൽ കയറി ഇറങ്ങേണ്ട; എസ്‌ബിഐയുടെ ടോൾ ഫ്രീ നമ്പറുകളിൽ വിളിച്ചാൽ ഈ 5 സേവനങ്ങൾ ലഭിക്കും

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ചില ബാങ്കിങ് സേവനങ്ങൾ ഇനി ഫോണിലും ലഭ്യമാകും.അതായത് ഉപഭോക്താക്കൾക്ക് ചില ബാങ്കിങ് സേവനങ്ങൾ ലഭിക്കുന്നതിന് ഇനി അടുത്തുള്ള എസ്‌ബിഐ ശാഖകൾ സന്ദർശിക്കേണ്ടതില്ല.പകരം ഫോൺ വഴി തന്നെ എസ്‌ബിഐ ഈ സേവനങ്ങൾ നൽകുന്നതാണ്. ഇതിനായി എസ്‌ബിഐ രണ്ട് പുതിയ ടോൾ ഫ്രീ നമ്പറുകൾ പുറത്തിറക്കിയിട്ടുണ്ട്.

ഉപഭോക്താക്കൾക്ക് ബാങ്ക് അവധി ദിനങ്ങളിൽ, അതായത് രണ്ടാം ശനി, ഞായർ ദിവസങ്ങൾ ഉൾപ്പടെയുള്ള അവധി ദിനങ്ങളിൽ ഫോണിൽ ബാങ്കിങ് സേവനങ്ങൾ ലഭ്യമാകും. ബാങ്കിങ് ആവശ്യങ്ങൾക്കായി 1800 1234 അല്ലെങ്കിൽ 1800 2100 എന്ന നമ്പറിൽ എസ്‌ബിഐയെ വിളിക്കുക എന്ന് ബാങ്ക് ട്വീറ്റ് ചെയ്തു.

എസ്‌ബിഐ ഉപഭോക്താക്കൾക്ക് മുകളിൽ സൂചിപ്പിച്ച രണ്ട് ടോൾ ഫ്രീ നമ്പറുകളിൽ ഏതെങ്കിലും ഒന്നിൽ വിളിച്ചാൽ ഇനിപ്പറയുന്ന സേവനങ്ങൾ ലഭിക്കും.

1) അക്കൗണ്ട് ബാലൻസും കഴിഞ്ഞ അഞ്ച് ഇടപാടുകളുടെ വിശദാംശങ്ങളും

2) എടിഎം കാർഡ് ബ്ലോക്ക് ചെയ്യുന്നതിനും പുതിയത് ലഭിക്കുന്നതിനുമുള്ള നടപടികളുടെ നിലവിലെ സ്റ്റാറ്റസ് അറിയാം.

3) എടിഎം കാർഡ് ബ്ലോക്ക് ചെയ്തതിന് ശേഷം പുതിയ എടിഎം കാർഡിനായി അഭ്യർത്ഥിക്കാം

4) ബുക്ക് ഡിസ്പാച്ച് സ്റ്റാറ്റസ് പരിശോധിക്കുക

5) നികുതിയുടെ (ടിഡിഎസ്) വിശദാംശങ്ങൾ അറിയാം, ഇ-മെയിൽ വഴി നിക്ഷേപ പലിശ വിവരങ്ങൾ നൽകും

രാജ്യത്തെ എല്ലാ ലാൻഡ്ലൈനുകളിൽ നിന്നും മൊബൈൽ ഫോണുകളിൽ നിന്നും ടോൾ ഫ്രീ നമ്പറുകൾ ആക്സസ് ചെയ്യാൻ കഴിയും എന്ന് എസ്‌ബിഐ വ്യക്തമാക്കിയിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP