Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സൗദിയും യുഎഇയും ചേർന്ന് ഇന്ത്യയിൽ സ്ഥാപിക്കാൻ ഒരുങ്ങുന്നത് 70 ബില്ല്യൺ ഡോളറിന്റെ എണ്ണ ശുദ്ധീകരണ ശാല; ബോംബെ ഹൈ തീരത്തേക്ക് സൗദിയുടെയും യുഎഇയുടെയും വൈദഗ്ധ്യം ഉപയോഗിക്കുമ്പോൾ ഇന്ത്യ എണ്ണയുടെ പ്രഭവ കേന്ദ്രമാകും: ഒറ്റ ഘട്ടത്തിൽ പൂർത്തീകരിക്കുന്ന ലോകത്തെ ഏറ്റവും വലിയ സംസ്‌കരണശാല ഇന്ത്യയിൽ സ്ഥാപിക്കാനൊരുങ്ങി സൗദിയും യുഎഇയും

സൗദിയും യുഎഇയും ചേർന്ന് ഇന്ത്യയിൽ സ്ഥാപിക്കാൻ ഒരുങ്ങുന്നത് 70 ബില്ല്യൺ ഡോളറിന്റെ എണ്ണ ശുദ്ധീകരണ ശാല; ബോംബെ ഹൈ തീരത്തേക്ക് സൗദിയുടെയും യുഎഇയുടെയും വൈദഗ്ധ്യം ഉപയോഗിക്കുമ്പോൾ ഇന്ത്യ എണ്ണയുടെ പ്രഭവ കേന്ദ്രമാകും: ഒറ്റ ഘട്ടത്തിൽ പൂർത്തീകരിക്കുന്ന ലോകത്തെ ഏറ്റവും വലിയ സംസ്‌കരണശാല ഇന്ത്യയിൽ സ്ഥാപിക്കാനൊരുങ്ങി സൗദിയും യുഎഇയും

സ്വന്തം ലേഖകൻ

റിയാദ്: ഇന്ത്യയെ എണ്ണയുടെ കേന്ദ്രമാക്കി മാറ്റാൻ ഒരുങ്ങി സൗദി അറേബ്യയും യുഎഇയും. 70 ബില്യൺ ഡോളർ മുടക്കി ലോകത്തെ ഏറ്റവും വലിയ സംസ്‌കരണശാല ഇന്ത്യയിൽ സ്ഥാപിക്കുന്ന പദ്ധതിയെ കുറിച്ച് ഇരു രാജ്യങ്ങളും തമ്മിൽ ചർച്ച ചെയ്തു. സൗദിയും യുഎഇയും ചേർന്ന് മഹാരാഷ്ട്രയിൽ സ്ഥാപിക്കാനിരിക്കുന്ന 70 ബില്യൺ ഡോളറിന്റെ എണ്ണ ശുദ്ധീകരണ ശാല പദ്ധതിയെകുറിച്ച് ഇരു രാജ്യങ്ങളിലെയും കിരീടാവകാശികൾ തമ്മിൽ ഇന്നലെ ചർച്ച ചെയ്തു.

ഇന്നലെ അബുദാബിയിൽ നടന്ന കൂടിക്കാഴ്ചയിലാണ് സൗദി കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും അബുദാബി കിരീടാവകാശി മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും തമ്മിൽ ഇഥു സംബന്ധിച്ച ചർച്ച നടന്നത്. നേരത്തെ 44 ബില്ല്യൺ ഡോളറിന്റെ പദ്ധതിയായിരുന്നു പ്രഖ്യാപിച്ചിരുന്നത്. എന്നാൽ ഇന്നലത്തെ കൂടിക്കാഴ്‌ച്ചയിൽ അഥ് 70 ബില്ല്യൺ ഡോളറായി ഉയർത്തുക ആയിരുന്നു. 2018ലാണ് ഇരു രാജ്യങ്ങളും ഇന്ത്യയുമായി ഇതു സംബന്ധിച്ച ചർച്ചകൾ ആരംഭിച്ചത്.

റിഫൈനറി, പെട്രോ കെമിക്കൽ കോംപ്ലക്സ് എന്നിവ വികസിപ്പിക്കുന്ന സംരഭങ്ങളെക്കുറിച്ച് കൂടിക്കാഴ്ചയിൽ ഇരു കൂട്ടരും ചർച്ച ചെയ്തതായി പ്രസ്താവനയിൽ പറയുന്നു. ഇത് ഇന്ത്യൻ എണ്ണ വിപണിയിൽ സൗദി, യുഎഇ എന്നിവിടങ്ങളിൽ നിന്നുള്ള ആറു ലക്ഷം ബാരൽ പ്രതിദിന എണ്ണ ഭദ്രമാക്കുമെന്ന് കണക്കാക്കപ്പെടുന്നു. എന്നാൽ, സൗദി അരാംകോയും അഡ്‌നോക്കും ചേർന്ന് ലക്ഷ്യമിടുന്ന ഈ പദ്ധതിയുടെ ഭൂമി ഏറ്റെടുക്കൽ നടപടിയോ പ്രാരംഭ പ്രവർത്തനങ്ങളോ ഇന്ത്യ ഇതുവരെ പൂർത്തിയാക്കിയിട്ടില്ല.

ബോംബെ ഹൈ തീരത്തേക്ക് സൗദിയുടെയും യുഎഇയുടെയും വൈദഗ്ധ്യം ഉപയോഗപ്പെടുത്തുന്നതോടെ ഇന്ത്യയുടെ വർദ്ധിച്ചു വരുന്ന ആവശ്യത്തിന് ഒരു പരിഹാരമാകും. ഇന്ത്യയെ അസംസ്‌കൃത എണ്ണ വിതരണത്തിന്റെ മേഖലാകേന്ദ്രമായി മാറ്റാനും അതിനാവശ്യമായ സംഭരണ, സംസ്‌കരണ സംവിധാനങ്ങൾ ഏർപ്പെടുത്താനും സൗദി അറേബ്യ ലക്ഷ്യമിടുന്നതായി സൗദി വിദേശകാര്യമന്ത്രി അദൽ ബിൻ അഹമ്മദ് അൽ ജുബൈർ നേരത്തെ പറഞ്ഞിരുന്നു. ഈ വർഷം ആദ്യം ഇന്ത്യയിൽ എത്തിയപ്പോഴായിരുന്നു ഈ പ്രാഖ്യപനം. ഇതിനായി കോടിക്കണക്കിനു ഡോളർ ഇന്ത്യയിൽ മുതൽമുടക്കുമെന്നും പെട്രോകെമിക്കൽ മേഖലയിൽ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാൻ ഇന്ത്യയെ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയുടെ ഭാവിയിൽ തങ്ങൾക്കു വലിയ പ്രതീക്ഷയാണുള്ളതെന്നും പറഞ്ഞു. സുസ്ഥിരതയും അവസരങ്ങളും ഉള്ള ഇന്ത്യയുമായി ഏറ്റവും മികച്ച ബന്ധം നിലനിർത്തണമെന്നും സൗദി ആഗ്രഹിക്കുന്നു. മഹാരാഷ്ട്രയിൽ നിർമ്മിക്കുന്ന എണ്ണ സംസ്‌കരണശാലയിൽ ലോകത്തെ ഏറ്റവും വലിയ എണ്ണ കയറ്റുമതി സ്ഥാപനമായ സൗദി ആരംകോ പങ്കാളിയാണെന്ന കാര്യം സൗദി മന്ത്രി ചൂണ്ടിക്കാട്ടി. ഒറ്റ ഘട്ടത്തിൽ പൂർത്തീകരിക്കുന്ന ലോകത്തെ ഏറ്റവും വലിയ സംസ്‌കരണശാലയാണിത്. ഇന്ത്യയുടെ വർധിച്ചുവരുന്ന ആവശ്യം നിറവേറ്റാനും കൂടുതൽ അസംസ്‌കൃത എണ്ണ നൽകാനും തയാറാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP