Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇന്ത്യക്കാർ ജനിച്ചത് ഋഷിമാരിൽ നിന്നെന്ന് മുൻ കേന്ദ്രമന്ത്രി; നിങ്ങളുടെ മാതാവ് പശുവാണോ എന്ന മറുചോദ്യവുമായി മഹുവ മൊയത്ര; പരിണാമ സിദ്ധാന്തത്തെ പൊളിച്ചെഴുതാൻ പാർലമെന്റിൽ ശ്രമിച്ച ബിജെപി എംപി സത്യപാൽ സിംഗിനെ വലിച്ചുകീറി തൃണമൂൽ നേതാവ്

ഇന്ത്യക്കാർ ജനിച്ചത് ഋഷിമാരിൽ നിന്നെന്ന് മുൻ കേന്ദ്രമന്ത്രി; നിങ്ങളുടെ മാതാവ് പശുവാണോ എന്ന മറുചോദ്യവുമായി മഹുവ മൊയത്ര; പരിണാമ സിദ്ധാന്തത്തെ പൊളിച്ചെഴുതാൻ പാർലമെന്റിൽ ശ്രമിച്ച ബിജെപി എംപി സത്യപാൽ സിംഗിനെ വലിച്ചുകീറി തൃണമൂൽ നേതാവ്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂ ഡൽഹി: ഇന്ത്യൻ സംസ്‌കാരം വെച്ച് നോക്കുമ്പോൾ നമ്മൾ എല്ലാവരും ഋഷിമാരുടെ മക്കളാണെന്നും കുരങ്ങന്മാരിൽ നിന്നല്ല ഇന്ത്യക്കാർ ജനിച്ചതെന്നുമുള്ള പുതിയ കണ്ടുപിടിത്തവുമായി ബിജെപി നേതാവ്. മുൻ കേന്ദ്രമന്ത്രി സത്യപാൽ സിംഗാണ് വിചിത്രമായ പരാമർശവുമായി ലോക്‌സഭയിൽ എത്തിയത്. മനുഷ്യാവകാശ നിയമത്തെ കുറിച്ച് കാര്യമായ ചർച്ചകൾ സഭയിൽ നടക്കുമ്പോഴായിരുന്നു സത്യപാൽ സിംഗിന്റെ ഈ വാക്കുകൾ. ഇന്ത്യൻ സംസ്‌കാരം മനുഷ്യാവകാശത്തിന് പ്രാധാന്യം നൽകുന്നില്ല, മാത്രമല്ല മനുഷ്യാവകാശ പ്രവർത്തകരെന്ന ആശയത്തിനും പ്രാധാന്യം നൽകുന്നില്ല. സന്നദ്ധ സംഘടനകളും വിദേശ സംഘടനകളിൽ നിന്ന് സഹായം നേടുന്ന മനുഷ്യാവകാശ പ്രവർത്തകരും തീവ്രവാദികളെയും രാജ്യദ്രോഹികളെയും സഹായിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. നമുക്ക് മനുഷ്യാവകാശ പ്രവർത്തകരുടെ ആവശ്യമില്ല. സത്യസന്ധരായും നീതിമാന്മാരുമായി നമ്മൾ പെരുമാറേണ്ടതുണ്ട്. ബഹുമാനത്തോടെ മറ്റുള്ളവരോട് പെരുമാറാനും പഠിക്കണം. അങ്ങനെയുണ്ടെങ്കിൽ മനുഷ്യാവകാശ പ്രവർത്തകരുടെ ആവശ്യം വേണ്ടി വരില്ലെന്നും സത്യപാൽ സിങ് പറഞ്ഞു.

കുരങ്ങന്മാരിൽ നിന്നാണ് ജനിച്ചതെന്ന് കരുതുന്നവർ അങ്ങനെ കരുതിക്കോളൂ പക്ഷേ സംസ്‌കാരം വെച്ച് നോക്കുമ്പോൾ നമ്മൾ ഋഷിമാരിൽ നിന്നാണ് ജനിച്ചത്. എന്നാൽ നേതാവിന്റെ വിചിത്രമായ പരാമർശത്തിന് തമാശ രൂപേണ മറുപടി നൽകിയിരിക്കുകയാണ് മഹുവ മൊയത്ര. താങ്കളുടെ മാതാവ് എന്താ പശു ആണോ എന്നായിരുന്നു തൃണമൂൽ കോൺഗ്രസ് നേതാവിന്റെ ചോദ്യം. നമ്മൾ ഹോമോ സാപിയൻസ് ആണെന്നും സഭയും ശാസ്ത്രീയ വീക്ഷണം ഉൾപ്പെടുത്തണമെന്നുമായിരുന്നു കനിമൊഴിയുടെ പ്രതികരണം.

കഴിഞ്ഞ ബിജെപി മന്ത്രിസഭയിൽ വിദ്യാഭ്യാസമന്ത്രിയായിരുന്നു സത്യപാൽ സിങ്. കൂടാതെ മുൻ മുംബൈ പൊലീസ് ചീഫുമായിരുന്നു. നിരവധി പ്രതിപക്ഷ എം പിമാരുടെ എതിർപ്പിനെ അവഗണിച്ചാണ് 2019 ൽ മനുഷ്യാവകാശ സംരക്ഷണ ഭേദഗതി ബിൽ ലോകസഭയിൽ പാസ്സാക്കിയത്. പാരീസ് തത്ത്വങ്ങളുമായി ഇത് പൊരുത്തപ്പെടുന്നില്ലെന്നും ധാരാളം വിടവുകൾ ഈ ബില്ലിനുണ്ടെന്നും പ്രതിപക്ഷം പറഞ്ഞിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP