Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മതവിശ്വാസ പ്രകാരം ജയിലിൽ ഭക്ഷണം വേണം; മതപരമായ വ്രതങ്ങൾ പാലിക്കാനുള്ള സൗകര്യമൊരുക്കണം; ജയിലിലെ പോരായ്മകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട സത്യേന്ദർ ജയിനിന്റെ അപേക്ഷ കോടതി തള്ളി

മതവിശ്വാസ പ്രകാരം ജയിലിൽ ഭക്ഷണം വേണം; മതപരമായ വ്രതങ്ങൾ പാലിക്കാനുള്ള സൗകര്യമൊരുക്കണം; ജയിലിലെ പോരായ്മകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട സത്യേന്ദർ ജയിനിന്റെ അപേക്ഷ കോടതി തള്ളി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി:ജയിലിലെ സൗകര്യങ്ങൾ മതവിശ്വാസങ്ങൾ സംരക്ഷിക്കുന്നതല്ലെന്നും മതവിശ്വാസപ്രകാരമുള്ള ഭക്ഷണം ജയിലിൽ നൽകണമെന്നുമുള്ള ആംആദ്മി മന്ത്രി സത്യേന്ദർ ജെയിനിന്റെ അപേക്ഷ ഡൽഹി കോടതി തള്ളി. മതവിശ്വാസമനുസരിച്ചുള്ള ഭക്ഷണം നൽകാൻ തിഹാർ ജയിൽ അധികൃതരോട് നിർദേശിക്കണമെന്നായിരുന്നു ജയിനിന്റെ അപേക്ഷയിലെ പ്രധാന ആവശ്യം.ഇതാണ് പ്രത്യേക ജഡ്ജി വികാസ് ദൽ തള്ളിക്കളഞ്ഞത്.കൂടാതെ ജെയിനിന് ഉടൻ വൈദ്യ പരിശോധന ലഭ്യമാക്കണമെന്നും ജയിലിൽ അദ്ദേഹത്തിന് അടിസ്ഥാന ഭക്ഷണമോ ചികിത്സയോ ലഭിക്കുന്നില്ലെന്നും അപേക്ഷയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

ജെയിൻ അറസ്റ്റിലായ മെയ് 31 മുതൽ അദ്ദേഹത്തിന് വിശ്വാസ പ്രകാരമുള്ള ജൈനക്ഷേത്രം സന്ദർശനം നടത്താനാകുന്നില്ല.കർശന ജൈനമത വിശ്വാസിയായതിനാൽ അദ്ദേഹത്തിന് മതപരമായ വ്രതങ്ങളുണ്ട്. വേവിച്ച ഭക്ഷണങ്ങൾ, പയർ വർഗങ്ങൾ, ധാന്യങ്ങൾ, പാലുത്പന്നങ്ങൾ എന്നിവ കഴിക്കില്ല. അദ്ദേഹം കർശനമായി ജൈനമതം പിന്തുടരുന്നയാളാണെന്നും ഇവയൊന്നും ജയിലിൽ പാലിക്കാനാകുന്നില്ലെന്നും അപേക്ഷയിൽ പരാതിയായി രേഖപ്പെടുത്തിയിരുന്നു.

എന്നാൽ ജയിൽ അധികൃതർ കോടതിയിൽ ഈ ആരോപണങ്ങളെല്ലാം നിഷേധിച്ചു.ജയിലിൽ ജാതി-മത-വർഗ വ്യത്യാസമില്ലാതെ എല്ലാവർക്കും പോഷകസമൃദ്ധവും സന്തുലിതവുമായ ഭക്ഷണമാണ് നൽകുന്നത്. ഓരോരുത്തർക്കും പ്രത്യേക പരിചരണം നൽകാനാകില്ലെന്നും അധികൃതർ വ്യക്തമാക്കി.2017ൽ സിബിഐ രജിസ്റ്റർ ചെയ്ത കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് ജെയിൻ അറസ്റ്റിലായത്.കേസിൽ ജെയിനിനും മറ്റു രണ്ടുപേർക്കും കോടതി നവംബർ 17 ന് ജാമ്യം നിഷേധിച്ചിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP