Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സത്യപാൽ മാലിക്ക് ജമ്മുകാശ്മീർ ഗവർണർ; നിയമനം എൻഎൻ വോറയുടെ കാലാവധി കഴിഞ്ഞതിനാൽ; ത്രിപുര ഗവർണർക്ക് മേഘാലയയിലേക്ക് സ്ഥാനമാറ്റം; ഹരിയാന ഗവർണർ ത്രിപുരയിലേക്കും; പുതിയ ഗവർണർമാർ സ്ഥാനമേറ്റ സംസ്ഥാനങ്ങൾ ഇങ്ങനെ

സത്യപാൽ മാലിക്ക് ജമ്മുകാശ്മീർ ഗവർണർ; നിയമനം എൻഎൻ വോറയുടെ കാലാവധി കഴിഞ്ഞതിനാൽ; ത്രിപുര ഗവർണർക്ക് മേഘാലയയിലേക്ക് സ്ഥാനമാറ്റം; ഹരിയാന ഗവർണർ ത്രിപുരയിലേക്കും; പുതിയ ഗവർണർമാർ സ്ഥാനമേറ്റ സംസ്ഥാനങ്ങൾ ഇങ്ങനെ

ഡൽഹി: ജമ്മുകാശ്മീരിലെ പുതിയ ഗവർണറായി സത്യപാൽ മാലിക്കിനെ രാഷ്ട്രപതി രാംനാഥ് കോവിന്ദ് നിയമിച്ചു. നിലവിൽ ബിഹാർ ഗവർണറാണ് സത്യപാൽ മാലിക്. ജമ്മു കശ്മീരിലെ നിലവിലെ ഗവർണർ എൻ.എൻ വോറയുടെ കാലാവധി കഴിഞ്ഞതിനെ തുടർന്നാണ് നിയമനം.

ജൂൺ 28ന് എൻ.എൻ വോറയുടെ കാലാവധി കഴിഞ്ഞിരുന്നു. എന്നാൽ അമർനാഥ് തീർത്ഥാടനവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ കാലാവധി നീട്ടി നൽകുകയായിരുന്നു. ഓഗസ്റ്റ് 26ന് അമർനാഥ് തീർത്ഥാടനം അവസാനിക്കുന്ന മുറയ്ക്ക് ഇദ്ദേഹത്തിന് സ്ഥാനമൊഴിയേണ്ടിവരും. കഴിഞ്ഞ 10 വർഷമായി എൻ.എൻ. വോറ ജമ്മു കശ്മീരിന്റെ ഗവർണായി സേവനമനുഷ്ടിക്കുകയായിരുന്നു.

സത്യപാൽ മാലിക്കിന് പകരം ബിഹാറിൽ ലാൽ ജി ടണ്ടൺ ഗവർണറാകും. ഇതിന് പുറമെ ഹരിയാന, ഉത്തരാഖണ്ട്, മേഘാലയ, സിക്കിം, ത്രിപുര സംസ്ഥാനങ്ങളുടെ ഗവർണർമാർക്കും മാറ്റമുണ്ട്.ഹരിയാനയിൽ സത്യദേവ് നാരയണനെയും, ബേബി റാണി മൗര്യയെ ഉത്തരാഘണ്ടിലെയും ഗവർണർമാരായി നിയമിച്ചു. മേഘാലയ ഗവർണറായ ഗംഗാ പ്രസാദിനെ സിക്കിമിലേക്ക് സ്ഥലം മാറ്റിയിട്ടുണ്ട്. പകരം നിലവിൽ ത്രിപുര ഗവർണറായി സേവനമനുഷ്ടിക്കുന്ന തഥാഗത് റോയ് മേഘാലയ ഗവർണറാകും. നിലവിലെ ഹരിയാന ഗവർണർ ക്യാപ്റ്റൻ സിങ് സോളങ്കിയെ ത്രിപുരയിലേക്കും സ്ഥലം മാറ്റിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP