Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'ദേശീയ പൗരത്വ രജിസ്റ്ററിൽ പേരു ചേർക്കാൻ ആവശ്യമായ രേഖകളൊന്നും നൽകാൻ തയ്യാറല്ല; ആ അനുസരണക്കേടിന്റെ പേരിൽ ഇന്ത്യയിലെ സർക്കാർ അനുശാസിക്കുന്ന എന്ത് നടപടിയും സ്വീകരിക്കാൻ തയ്യാർ'; കശ്മീരിന്റെ പ്രത്യേക പരിഗണന എടുത്തുകളഞ്ഞതിൽ പ്രതിഷേധിച്ച് സിവിൽ സർവീസിൽ നിന്ന് രാജിവെച്ച എഎഎസ് ഓഫീസർ എസ് ശശികാന്ത് സെന്തിൽ വീണ്ടും വാർത്തകളിൽ

'ദേശീയ പൗരത്വ രജിസ്റ്ററിൽ പേരു ചേർക്കാൻ ആവശ്യമായ  രേഖകളൊന്നും നൽകാൻ തയ്യാറല്ല; ആ അനുസരണക്കേടിന്റെ പേരിൽ ഇന്ത്യയിലെ സർക്കാർ അനുശാസിക്കുന്ന എന്ത് നടപടിയും സ്വീകരിക്കാൻ തയ്യാർ'; കശ്മീരിന്റെ പ്രത്യേക പരിഗണന എടുത്തുകളഞ്ഞതിൽ പ്രതിഷേധിച്ച് സിവിൽ സർവീസിൽ നിന്ന് രാജിവെച്ച എഎഎസ് ഓഫീസർ എസ് ശശികാന്ത് സെന്തിൽ വീണ്ടും വാർത്തകളിൽ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ദേശീയ പൗരത്വ രജിസ്റ്റർ വിവാദം കത്തിനിൽക്കെ കേന്ദ്രആഭ്യന്തര മന്ത്രി അമിത്ഷായെയും ബിജെപിയെയും പരസ്യമായി വെല്ലുവിളിച്ച് മുൻ ഐഎഎസ് ഓഫീസർ ശശികാന്ത് സെന്തിൽ. കശ്മീരിന്റെ പ്രത്യേക പരിഗണന എടുത്തുകളഞ്ഞതിൽ പ്രതിഷേധിച്ച് സിവിൽ സർവീസിൽ നിന്ന് രാജിവെച്ച എസ് ശശികാന്ത് സെന്തിൽ ട്വിറ്ററിലൂടെയാണ് തന്റെ പ്രതികരണം നടത്തിയത്. 'ദേശീയ പൗരത്വ രജിസ്റ്ററിൽ പേരു ചേർക്കാൻ ആവശ്യമായ രേഖകളൊന്നും നൽകാൻ തയ്യാറല്ല. ആ അനുസരണക്കേടിന്റെ പേരിൽ ഇന്ത്യയിലെ സർക്കാർ അനുശാസിക്കുന്ന എന്ത് നടപടിയും സ്വീകരിക്കാൻ തയ്യാറാണ്- ട്വിറ്ററിൽ പോസ്റ്റ് ചെയ്ത ഒരു പേജ് വരുന്ന കത്തിൽ സെന്തിൽ വ്യക്തമാക്കി.- കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്്ഷാക്കാണ് കത്ത് എഴുതിയിട്ടുള്ളത്.

ഇനി ഞാൻ ഇന്ത്യൻ പൗരനല്ല എന്ന് മുദ്രകുത്തി സർക്കാർ രാജ്യം മുഴുവൻ നിർമ്മിക്കുന്ന തടങ്കൽ പാളയങ്ങളിലെവിടെയെങ്കിലും അയച്ചാൽ അതും താൻ സന്തോഷത്തോടെ സ്വീകരിക്കും. ലോക്സഭയിൽ പൗരത്വ ബിൽ പാസായ ദിവസത്തെ ആധുനിക ഇന്ത്യയിലെ കറുത്ത ദിനമെന്നാണ് അദ്ദേഹം വിളിച്ചത്. വരും ദിവസങ്ങളിൽ കൂടുതൽ പേർ തങ്ങളെ വിഭജിക്കാനുള്ള തീരുമാനത്തിനെതിരെ രംഗത്തു വരാൻ ഇത് കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു. ദക്ഷിണ കർണ്ണാടകയിലെ ഡെപ്യൂട്ടി കമ്മീഷണറായിരിക്കവേയാണ് ജമ്മു കശ്മീർ വിഷയത്തിൽ പ്രതിഷേധിച്ച് ശശികാന്ത് സെന്തിൽ രാജിവെച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP