Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജയിൽ ശിക്ഷ കഴിയാൻ ദിവസങ്ങൾ മാത്രം; എഐഎഡിഎംകെ മുൻ നേതാവ് വി.കെ. ശശികല ശ്വാസതടസ്സത്തെ തുടർന്ന് ആശുപത്രിയിൽ

ജയിൽ ശിക്ഷ കഴിയാൻ ദിവസങ്ങൾ മാത്രം; എഐഎഡിഎംകെ മുൻ നേതാവ് വി.കെ. ശശികല ശ്വാസതടസ്സത്തെ തുടർന്ന് ആശുപത്രിയിൽ

മറുനാടൻ മലയാളി ബ്യൂറോ

ബെംഗളൂരു: ശ്വാസതടസ്സത്തെത്തുടർന്ന് എഐഎഡിഎംകെ മുൻ നേതാവ് വി.കെ. ശശികലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അനധികൃത സ്വത്തു സമ്പാദനക്കേസിൽ ബെംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലിൽ കഴിയുന്ന ശശികല അടുത്തയാഴ്ച ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങാനിരിക്കുകയായിരുന്നു. ജയിലിനുള്ളിലെ ആശുപത്രിയിലാണ് ശശികലയെ പ്രവേശിപ്പിച്ചിരിക്കുന്നത്.

ജനുവരി 27 ന് മോചിപ്പിക്കുമെന്ന് ജയിൽ അധികൃതരുടെ അറിയിപ്പ് ലഭിച്ചുവെന്ന് ശശികലയുടെ അഭിഭാഷകൻ അറിയിച്ചിരുന്നു. ശശികലയ്ക്കായി കാത്തിരിക്കുകയാണ്, ശശികല അമ്മ ഉടൻ ഇവിടേക്ക് വരും എന്ന് മന്നാർഗുഡി കുടുംബവും പ്രതികരിക്കുന്നു. തെരഞ്ഞെടുപ്പിന് കളമൊരുങ്ങിയതിനിടെ നിർണായക വഴിത്തിരിവിലാണ് തമിഴ്‌നാട് രാഷ്ട്രീയം എത്തിനിൽക്കുന്നത്. ഈ മാസം 27ന് രാവിലെ 10 മണിക്ക് ശശികല ജയിൽമോചിതയാകും. അനധികൃത സ്വത്ത് സമ്പാദനക്കേസിൽ നാല് വർഷം തടവും പത്ത് കോടി രൂപ പിഴയുമായിരുന്നു ശിക്ഷ. പത്ത് കോടി രൂപ ബെംഗളൂരു പ്രത്യേക കോടതിയിൽ അടച്ചതോടെയാണ് ജയിൽമോചനത്തിന് വഴിയൊരുങ്ങിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP