Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സുനന്ദ പുഷ്‌കർ കേസിൽ ശശി തരൂരിനെ വീണ്ടും ചോദ്യം ചെയ്തു; അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യൽ ഒരു മാസത്തിനിടെ രണ്ടാം തവണ

സുനന്ദ പുഷ്‌കർ കേസിൽ ശശി തരൂരിനെ വീണ്ടും ചോദ്യം ചെയ്തു; അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യൽ ഒരു മാസത്തിനിടെ രണ്ടാം തവണ

ന്യൂഡൽഹി: സുനന്ദ പുഷ്‌കർ കേസിൽ ശശി തരൂർ എംപിയെ പൊലീസ് വീണ്ടും ചോദ്യംചെയ്തു. ഡൽഹി പൊലീസിന്റെ പ്രത്യേക സംഘമാണ് എംപിയെ ചോദ്യം ചെയ്തത്.

ഒരു മാസത്തിനിടെ രണ്ടാം തവണയാണ് തരൂരിനെ ചോദ്യം ചെയ്യുന്നത്. തെക്കൻ ഡൽഹിയിലെ വസന്ത് വിഹാർ പൊലീസ് സ്റ്റേഷനിൽ വച്ചായിരുന്നു ചോദ്യം ചെയ്യൽ. കഴിഞ്ഞ മാസം 19നും തരൂരിനെ പൊലീസ് ചോദ്യം ചെയ്തിരുന്നു.

തരൂർ അടക്കം പത്തൊമ്പത് പേരെ സുനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് പൊലീസ് നേരത്തെ ചോദ്യം ചെയ്തിരുന്നു. സുനന്ദയുടെ മകൻ ശിവ് മേനോനെയും ചോദ്യം ചെയ്തു. തരൂരും സുനന്ദയും തമ്മിണ്ടായിരുന്ന ദാമ്പത്യ ബന്ധത്തിൽ പൊരുത്തക്കേടുകൾ ഉണ്ടായിരുന്നോ എന്നാണ് മകനോട് ചോദിച്ചത്. സമാജ്‌വാദി പാർട്ടി മുൻ അദ്ധ്യക്ഷൻ അമർ സിങ്, മുതിർന്ന മാദ്ധ്യമ പ്രവർത്തക നളിനി സിങ് എന്നിവരും പൊലീസിന് മുന്നിൽ ഹാജരായി.

കഴിഞ്ഞ വർഷം ജനുവരി 17നാണ് സുനന്ദയെ ഡൽഹിയിലെ ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഒരു വർഷത്തിനു ശേഷമാണ് കൊലപാതകത്തിന് കേസ് രജിസ്റ്റർ ചെയ്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP