Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

10,000 കോടിയുടെ ശാരദ ചിട്ടിതട്ടിപ്പ് കേസിൽ പശ്ചിമബംഗാൾ ഗതാഗത മന്ത്രി അറസ്റ്റിൽ; മമത ബാനർജിയുടെ വിശ്വസ്തനെ അറസ്റ്റു ചെയ്ത സിബിഐ ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയെ തന്നെ

10,000 കോടിയുടെ ശാരദ ചിട്ടിതട്ടിപ്പ് കേസിൽ പശ്ചിമബംഗാൾ ഗതാഗത മന്ത്രി അറസ്റ്റിൽ; മമത ബാനർജിയുടെ വിശ്വസ്തനെ അറസ്റ്റു ചെയ്ത സിബിഐ ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയെ തന്നെ

കൊൽക്കത്ത: പതിനായിരം കോടി രൂപയുടെ ശാരദ ചിട്ടിത്തട്ടിപ്പു കേസിൽ പശ്ചിമ ബംഗാൾ ഗതാഗത മന്ത്രി മദൻ മിത്രയെ സിബിഐ അറസ്റ്റു ചെയ്തു. ചിട്ടിതട്ടിപ്പ് അന്വേഷണം ഏറ്റെടുത്ത ഉടനെ തന്നെ സിബിഐ മദൻ മിത്രയെ മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു. തൃണമൂൽ സർക്കാരിലെ ഗതാഗത, കായിക വകുപ്പ് മന്ത്രിയായ മദന്മിത്ര മുഖ്യമന്ത്രി മമതാ ബാനർജിയുടെ അടുത്ത വിശ്വസ്തനായാണ് അറിയപ്പെടുന്നത്. നേരത്തെ നിരവധി തൃണമൂൽ നേതാക്കൾ ചിട്ടിതട്ടിപ്പുമായി ബന്ധപ്പെട്ട് സിബിഐ വലയിലായെങ്കിലും സംസ്ഥാന രാഷ്ട്രീയത്തിലെ സ്വാധീനം ഉപയോഗിച്ച് മിത്ര രക്ഷപ്പെടുകയായിരുന്നു.

കടുത്ത നടുവേദനയെ തുടർന്ന് കഴിഞ്ഞ മാസം 16ാം തീയതിമുതൽ കൊൽക്കത്തയിലെ ആശുപത്രിയിലായിരുന്നു മിത്ര. ഇതിനിടെയാണ് മിത്രയെ അറസ്റ്റു ചെയ്തത്. മമതയുടെ വിശ്വസ്തനായ മിത്രയെ അറസ്റ്റു ചെയ്തതിലൂടെ കേന്ദ്ര സർക്കാർ ഏജൻസിയായ സിബിഐ ബംഗാൾ മുഖ്യമന്ത്രിയെ തന്നെയാണ് ലക്ഷ്യമിടുന്നത്. ശാരദാ ചിട്ടി ഫണ്ട്, റോസ് വാലി തുടങ്ങിയ പേരുകളിൽ ബംഗാൾ, ഒഡീഷ, ത്രിപുര, ബിഹാർ, അസം സംസ്ഥാനങ്ങളിൽ പ്രവർത്തിച്ച ഇരുനൂറിലധികം കമ്പനികളുടെ പേരിൽ 25 ലക്ഷത്തിലധികം നിക്ഷേപകരിൽനിന്നായി 10,000 കോടിയോളം രൂപ പിരിച്ച് തട്ടിപ്പു നടത്തിയെന്നാണ് കേസ്.

റിയൽ എസ്റ്റേറ്റ്, വിദ്യാഭ്യാസ, നിർമ്മാണ, വിനോദ, മാദ്ധ്യമ മേഖലകളിലെ കമ്പനികളിൽ തുക നിക്ഷേപിക്കുമെന്നും ഇരട്ടിയായി മടക്കിനൽകുമെന്നും പലിശ മാത്രം 18%വരെ നൽകുമെന്നും വാഗ്ദാനം ചെയ്താണ് നിക്ഷേപങ്ങൾ വാങ്ങിയത്. വാഗ്ദാനങ്ങൾ പാലിക്കപ്പെടാതെ വന്നപ്പോൾ നിക്ഷേപകർ കമ്പനികൾക്കെതിരെ തിരിയുകയായിരുന്നു.

ശാരദാ ഗ്രൂപ്പ് തൊഴിലാളി യൂണിയൻ നേതാവായിരുന്നു സംസ്ഥാന സ്‌പോട്‌സ് ഗതാഗത മന്ത്രിയായ മദൻ മിത്ര. യൂണിയൻ, നിക്ഷേപകരുടേതാണെന്നു താൻ കരുതിയെന്നും അല്ലെന്നു മനസിലായപ്പോൾ പിന്മാറിയെന്നുമായിരുന്നു കേസിൽ മന്ത്രിയുടെ വാദം. കേസിൽ ഒരുവർഷം മുൻപ് തൃണമൂൽ കോൺഗ്രസ് എംപിയായ കുനാൽ ഘോഷിനെയും അറസ്റ്റു ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP