Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അറസ്റ്റ് തടഞ്ഞുള്ള ഉത്തരവ് ഹൈക്കോടതി പിൻവലിച്ചതോടെ മമതയുടെ വിശ്വസ്തനെ അറസ്റ്റ് ചെയ്യാനുറച്ച് സിബിഐ; ശാരദ ചിട്ടി തട്ടിപ്പു കേസിൽ ശനിയാഴ്‌ച്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ മുൻ കൊൽക്കത്ത പൊലീസ് കമ്മീഷണറായ രാജീവ് കുമാറിന് നോട്ടീസ് നൽകി

അറസ്റ്റ് തടഞ്ഞുള്ള ഉത്തരവ് ഹൈക്കോടതി പിൻവലിച്ചതോടെ മമതയുടെ വിശ്വസ്തനെ അറസ്റ്റ് ചെയ്യാനുറച്ച് സിബിഐ; ശാരദ ചിട്ടി തട്ടിപ്പു കേസിൽ ശനിയാഴ്‌ച്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ മുൻ കൊൽക്കത്ത പൊലീസ് കമ്മീഷണറായ രാജീവ് കുമാറിന് നോട്ടീസ് നൽകി

മറുനാടൻ മലയാളി ബ്യൂറോ

കൊൽക്കത്ത: ശാരദ ചിട്ടി തട്ടിപ്പുകേസിൽ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ വിശ്വസ്തനും മുൻ കൊൽക്കത്ത പൊലീസ് കമ്മീഷണറുമായ രാജീവ് കുമാറിന്റെ അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള ഉത്തരവ് കൊൽക്കത്ത ഹൈക്കോടതി പിൻവലിച്ചതോടെ അറസ്റ്റു ചെയ്യാനുറച്ച് സിബിഐ. അറസ്റ്റിൽ നിന്നുള്ള സംരക്ഷണം നീക്കിയതിന് പിന്നാലെ രാജീവ് കുമാറിന്റെ വസതിയിൽ നേരിട്ടെത്തിയ സിബിഐ സംഘം ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് അദ്ദേഹത്തിന് നോട്ടീസ് കൈമാറി. അന്വേഷണം തടസ്സപ്പെടുത്താനാകില്ലെന്ന് വ്യക്തമാക്കിയാണ് കൊൽക്കത്ത ഹൈക്കോടതിയുടെ തീരുമാനം.

ശനിയാഴ്ച ചോദ്യം ചെയ്യലിനു ഹാജരാകാൻ ആവശ്യപ്പെട്ടാണ് സിബിഐ സംഘം രാജീവ് കുമാറിന്റെ വീട്ടിലെത്തി നോട്ടിസ് നൽകി.അറസ്റ്റ് തടഞ്ഞുള്ള ഇടക്കാല സംരക്ഷണം കൊൽക്കത്ത ഹൈക്കോടതി നീക്കിയതിനു തൊട്ടു പിന്നാലെയാണ് സിബിഐ നടപടി. ഇടക്കാല സംരക്ഷണം നൽകുന്നതു നീതി നിർവഹണത്തെ ഫലത്തിൽ തടസപ്പെടുത്തുന്നതിനു തുല്യമാണെന്ന് കൊൽക്കത്ത ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. സിബിഐ സമൻസ് റദ്ദാക്കണമെന്ന രാജീവ് കുമാറിന്റെ ഹർജിയും കോടതി തള്ളി. ഇതോടെ രാജീവ് കുമാർ ഏതു നിമിഷവും അറസ്റ്റിലാകാമെന്ന അവസ്ഥയിലാണ്. 

2500 കോടിയുടെ ചിട്ടി തട്ടിപ്പു കേസ് അന്വേഷിച്ച ബംഗാൾ പൊലീസിന്റെ പ്രത്യേക സംഘത്തെ നയിച്ചത് രാജീവ് കുമാറായിരുന്നു. ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ നിർദ്ദേശ പ്രകാരം അദ്ദേഹം കേസിൽ തിരിമറി നടത്തിയെന്നാണ് ആക്ഷേപം. രാജീവ് കുമാറിനെ ചോദ്യം ചെയ്യാൻ കൊൽക്കത്തയിലെത്തിയ സിബിഐ സംഘത്തെ തടയാൻ മമത നേരിട്ടെത്തി പ്രതിഷേധസമരം നടത്തിയിരുന്നു.

ഫെബ്രുവരിയിൽ സുപ്രീംകോടതി നിർദ്ദേശ പ്രകാരം സിബിഐ 5 ദിവസം രാജീവ് കുമാറിനെ ചോദ്യം ചെയ്‌തെങ്കിലും അദ്ദേഹം വേണ്ടത്ര സഹകരിക്കാത്തതിനാൽ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യാൻ അനുവദിക്കണമെന്ന് സിബിഐ സുപ്രീം കോടതിയോട് അഭ്യർത്ഥിച്ചിരുന്നു. അറസ്റ്റ് തടയാൻ രാജീവ് കുമാർ നൽകിയ ഹർജിയിൽ അദ്ദേഹത്തിന് അനുകൂലമായ നിർദ്ദേശങ്ങളും കോടതി നൽകി. ശാരദാ ചിട്ടി തട്ടിപ്പു കേസിൽ പിടിയിലായവരുടെ നിർണായക വിവരങ്ങളുള്ള മൊബൈൽ ഫോണുകളും ലാപ്‌ടോപുകളും വിട്ടുനൽകാൻ രാജീവ് കുമാർ സഹായിച്ചുവെന്ന് സിബിഐക്കു വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത സുപ്രീംകോടതിയെ അറിയിച്ചതിനെ തുടർന്ന് അറസ്റ്റ് തടയാൻ നൽകിയിരുന്ന ഇളവുകൾ സുപ്രീംകോടതി ഒഴിവാക്കുകയും ചെയ്തു.

കഴിഞ്ഞ മെയ് മാസത്തിലാണ് ശാരദ കേസിൽ രാജീവ് കുമാറിന്റെ അറസ്റ്റ് തടഞ്ഞുകൊണ്ട് കൊൽക്കത്ത ഹൈക്കോടതി ഉത്തരവിട്ടത്. ഓഗസ്റ്റിൽ അത് ഒരുമാസത്തേക്ക് കൂടി നീട്ടി. പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ വിശ്വസ്തൻ കൂടിയായ രാജീവ് കുമാറിനെ സിബിഐ അറസ്റ്റ് ചെയ്‌തേക്കുമെന്നാണ് സൂചന. നേരത്തെ രാജീവ് കുമാറിനെ ചോദ്യം ചെയ്യാനെത്തിയ സിബിഐ സംഘത്തെ കൊൽക്കത്ത പൊലീസ് തടഞ്ഞത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.

തൃണമൂൽ കോൺഗ്രസിന്റെ മുതിർന്ന നേതാക്കൾ ഉൾപ്പെട്ട ശാരദാ ചിട്ടിതട്ടിപ്പു കേസിലെ തെളിവുകൾ രാജീവ് കുമാർ നശിപ്പിച്ചുവെന്നാണ് സിബിഐ ആരോപണം. കേസിലെ നിർണായക തെളിവുകൾ നശിപ്പിച്ചെന്ന ആരോപണം നേരിടുന്ന രാജീവ് കുമാറിനെ ചോദ്യം ചെയ്താൽ നിരവധി വിവരങ്ങൾ ലഭിക്കുമെന്ന കണക്കു കൂട്ടലിലാണ് സിബിഐ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP