Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സന്തോഷ് ട്രോഫി ഫൈനൽ റൗണ്ട് മത്സരങ്ങൾ മാറ്റിവെച്ചതുകൊറോണ ബാധയുടെ പശ്ചാത്തലത്തിൽ; പുതുക്കിയ തീയതി പ്രഖ്യാപിക്കുക സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷമെന്നും ഓൾ ഇന്ത്യ ഫുട്‌ബോൾ അസോസിയേഷൻ

സന്തോഷ് ട്രോഫി ഫൈനൽ റൗണ്ട് മത്സരങ്ങൾ മാറ്റിവെച്ചതുകൊറോണ ബാധയുടെ പശ്ചാത്തലത്തിൽ; പുതുക്കിയ തീയതി പ്രഖ്യാപിക്കുക സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷമെന്നും ഓൾ ഇന്ത്യ ഫുട്‌ബോൾ അസോസിയേഷൻ

മറുനാടൻ മലയാളി ബ്യൂറോ

ഐസ്വാൾ: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ സന്തോഷ് ട്രോഫി ഫുട്‌ബോൾ ഫൈനൽ റൗണ്ട് മത്സരങ്ങൾ മാറ്റിവച്ചു.ഏപ്രിൽ 14 മുതൽ 27വരെ മിസോറമിലെ ഐസ്വാളിൽ നടക്കേണ്ട മത്സരങ്ങളാണ് മാറ്റിയത്. പുതുക്കിയ തീയതി പ്രഖ്യാപിച്ചിട്ടില്ല. സ്ഥിഗതികൾ കണക്കിലെടുത്ത് പുതിയ തീയതി പിന്നീട് പ്രഖ്യാപിക്കുമെന്ന് ഓൾ ഇന്ത്യ ഫുട്‌ബോൾ അസോസിയേഷൻ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. കൊവിഡ് 19 പടരുന്ന സാഹചര്യത്തിൽ കളിക്കാരുടെ സുരക്ഷ കണക്കിലെടുത്താണ് മത്സരങ്ങൾ മാറ്റുന്നതെന്നും അസോസിയേഷൻ പറഞ്ഞു.

നേരത്തെ കൊവിഡ് 19 ആശങ്ക കാരണം സന്തോഷ് ട്രോഫി ഫുട്‌ബോളിനുള്ള കേരളത്തിന്റെ പരിശീലന ക്യാംപ് കേരള ഫുട്‌ബോൾ അസോസിയേഷൻ മാറ്റിവച്ചിരുന്നു. അടുത്ത വ്യാഴാഴ്ച തൃശ്ശൂരിലെ കോർപറേഷൻ സ്റ്റേഡിയത്തിൽ തുടങ്ങേണ്ട ക്യാംപ് ആണ് മാറ്റിവെച്ചത്. ദക്ഷിണ മേഖല യോഗ്യതാ റൗണ്ടിൽ, ഗ്രൂപ്പ് ജേതാക്കളായാണ് കേരളം ഫൈനൽ റൗണ്ടിന് യോഗ്യത ഉറപ്പാക്കിയത്. ക്യാംപിൽ പങ്കെടുക്കാനുള്ള 29 അംഗ ടീമിനെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. 15ന് ഡൽഹിക്കെതിരെ ആയിരുന്നു കേരളത്തിന്റെ ആദ്യമത്സരം. ഡൽഹി, സർവീസസ്, ജാർഖണ്ഡ്, മേഘാലയ എന്നിവർക്കൊപ്പം ഗ്രൂപ്പ് എ യിലാണ് കേരളം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP