Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202006Sunday

ഗ്രാമത്തിലെ യുവാവുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് യുവതിയെ പരസ്യമായി വിവസ്ത്രയാക്കി നടത്തി ഖാപ് പഞ്ചായത്ത്; യുവതിക്കും യുവാനിനും വിധിച്ചത് 51000 രൂപ പിഴയും; ഉത്തരവ് പുറപ്പെടുവിച്ച 10 ഖാപ് പഞ്ചായത്ത് അംഗങ്ങൾക്കെതിരെ പൊലീസിൽ പരാതിപ്പെട്ട് സമുദായ അംഗങ്ങൾ; സംഭവത്തിൽ പ്രതിഷേധം ശക്തം

മറുനാടൻ ഡെസ്‌ക്‌

ജയ്പൂർ: രാജസ്ഥാനിലെ സികാർ ജില്ലയിലെ ഖാപ് പഞ്ചായത്ത് അംഗങ്ങൾക്കെതിരെ പരാതിയുമായി സാൻസി സമുദായം. ഗ്രാമത്തിലെ യുവാവുമായി ബന്ധമുണ്ടെന്നാരോപിച്ച് യുവതിയെ പരസ്യമായി വിവസ്ത്രയാക്കുകയും ഗ്രാമത്തിലൂടെ നഗ്‌നയാക്കി നടത്തുകയും ചെയ്ത ഖാപ് പഞ്ചായത്ത് അംഗങ്ങളുടെ നടപടിയെ ചോദ്യം ചെയ്താണ് സാൻസി നേതാക്കൾ രംഗത്തെത്തിയത്.

യുവതിക്കും ആരോപണവിധേയനായ യുവതിയുടെ തന്നെ അനന്തിരവനായ പുരുഷനും 51000 രൂപ പിഴയടക്കാനാണ് ഖാപ് പഞ്ചായത്ത് ഉത്തരവിട്ടത്. അതിന് ശേഷമാണ് യുവതിയെ ഗ്രാമത്തിലൂടെ നഗ്‌നയാക്കി നടത്തിച്ചത്.

യുവതിയെ വിവസ്ത്രയാക്കി നടത്തിച്ച സംഭവത്തിൽ ഖാപ് പഞ്ചായത്ത് അംഗങ്ങൾ ഉത്തരം നൽകണം. ഈ ഉത്തരവ് പുറപ്പെടുവിച്ച 10 ഖാപ് പഞ്ചായത്ത് അംഗങ്ങൾക്കെതിരെ ഞങ്ങൾ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. യുവതി തെറ്റുകാരിയാണെങ്കിൽ തന്നെ ഇത്തരത്തിലാണോ ശിക്ഷ വിധിക്കേണ്ടത്? സാൻസി നേതാവ് സവായ് സിങ് പറഞ്ഞു.

കോവിഡ് രോഗഭീതി നിലനിൽക്കുന്ന സാഹചര്യത്തിലാണ് വൻ ജനാവലിയെ സാക്ഷി നിർത്തി ഖാപ് പഞ്ചായത്ത് നേതാക്കൾ ഈ ശിക്ഷ നടപ്പാക്കിയത്. കോവിഡ് പ്രോട്ടോക്കോൾ ലംഘനത്തിനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങിയതായി എ.എൻ.ഐ റിപ്പോർട്ട് ചെയ്തു.

അതേസമയം ഖാപ് പഞ്ചായത്ത് അംഗങ്ങൾക്കെതിരെയുള്ള പരാതിയിന്മേൽ കേസെടുത്തിട്ടുണ്ടെന്ന് ലക്ഷ്മിഗഢ് പൊലീസ് സൂപ്രണ്ട് ദേവേന്ദ്ര ശർമ്മ അറിയിച്ചു.ഖാപ് പഞ്ചായത്ത് അംഗങ്ങൾക്കെതിരെ സാൻസി നേതാക്കൾ നൽകിയ പരാതിയിന്മേൽ അന്വേഷണം തുടങ്ങിയിരിക്കുകയാണ്. യുവതിയെ അപമാനിക്കുന്ന രീതിയിൽ ശിക്ഷ നടപ്പാക്കിയവരെ ചോദ്യം ചെയ്യുന്നതാണ്.കോവിഡ് സാഹചര്യത്തിൽ ആൾക്കൂട്ടമുണ്ടായപ്പോൾ വേണ്ട നടപടികൾ സ്വീകരിക്കാത്ത നേതൃത്വത്തിന്റെ നടപടിക്കെതിരെയും അന്വേഷണം നടത്തുമെന്നും ശർമ്മ പറഞ്ഞു.

 

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP