Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കുംഭമേളയ്ക്കിടെ ശുചീകരണ തൊഴിലാളികളുടെ കാലുകൾ കഴുകാൻ പോലും മനസ് കാണിച്ചു; എന്നാൽ ഇന്ന് ഗതികെട്ട് സ്വന്തം വീടുകളിലേക്ക് മടങ്ങേണ്ടി വരുന്ന ആറ് കോടിയോളം വരുന്ന കുടിയേറ്റ തൊഴിലാളികളുടെ പ്രശ്നങ്ങളെക്കുറിച്ച് ചിന്തിക്കുന്നില്ല; പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി ശിവസേനാ നേതാവ് സഞ്ജയ് റൗത്ത്

കുംഭമേളയ്ക്കിടെ ശുചീകരണ തൊഴിലാളികളുടെ കാലുകൾ കഴുകാൻ പോലും മനസ് കാണിച്ചു; എന്നാൽ ഇന്ന് ഗതികെട്ട് സ്വന്തം വീടുകളിലേക്ക് മടങ്ങേണ്ടി വരുന്ന ആറ് കോടിയോളം വരുന്ന കുടിയേറ്റ തൊഴിലാളികളുടെ പ്രശ്നങ്ങളെക്കുറിച്ച് ചിന്തിക്കുന്നില്ല; പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി ശിവസേനാ നേതാവ് സഞ്ജയ് റൗത്ത്

മറുനാടൻ ഡെസ്‌ക്‌

മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി ശിവസേനാ നേതാവ് സഞ്ജയ് റൗത്ത്. രാജ്യത്തെ കുടിയേറ്റ തൊഴിലാളികളുടെ പ്രശ്നങ്ങളെ അവഗണിക്കുന്നത് ചൂണ്ടിക്കാട്ടിയാണ് വിമർശനം ഉയർത്തിയത്. കഴിഞ്ഞ മൂന്ന് മാസം കൊണ്ട് പ്രധാനമന്ത്രിയുടെ മനുഷ്യത്വം അപ്രത്യക്ഷമായി. കുംഭമേളയ്ക്കിടെ ശുചീകരണ തൊഴിലാളികളുടെ കാലുകൾ കഴുകാൻ പോലും മനസ് കാണിച്ച പ്രധാനമന്ത്രിയുടെ മനുഷ്യത്വം ഇപ്പോൾ നഷ്ടമായെന്ന് സഞ്ജയ് റൗത്ത് ആരോപിച്ചു.

ശിവസേന മുഖപത്രമായ സാമ്നയിലാണ് പ്രധാനമന്ത്രിക്കെതിരായ രൂക്ഷ വിമർശനം. കഴിഞ്ഞ ഫെബ്രുവരിയിൽ പ്രയാഗ് രാജിലെ കുംഭമേളയിലാണ് ശുചീകരണ തൊഴിലാളികളോടുള്ള ആദരം പ്രകടിപ്പിക്കാൻ പ്രധാനമന്ത്രി ഇവരുടെ കാലുകൾ കഴുകിയത്. സ്വന്തം വീടുകൾ വിട്ട് അഭയാർത്ഥികളാവേണ്ടി വന്ന കശ്മീരി പണ്ഡിറ്റുകളേക്കുറിച്ച് രാഷ്ട്രീയം കലർത്തി സംസാരിക്കുന്ന നേതാക്കൾ ഗതികെട്ട് സ്വന്തം വീടുകളിലേക്ക് മടങ്ങേണ്ടി വരുന്ന ആറ് കോടിയോളം വരുന്ന കുടിയേറ്റ തൊഴിലാളികളുടെ പ്രശ്നങ്ങളെക്കുറിച്ച് ചിന്തിക്കുന്നില്ലെന്ന് സഞ്ജയ് റൗത്ത് ആരോപിക്കുന്നു.

കൊവിഡ് 19 വ്യാപനം തടയാൻ പരാജയപ്പെട്ട ഗുജറാത്ത്, യുപി സർക്കാർ അനുകൂലികളാണ് മഹാരാഷ്ട്രയിലെ നേതൃത്വത്തിനെതിരെ രംഗത്ത് വന്നിട്ടുള്ളതെന്നും റൗത്ത് കൂട്ടിച്ചേർത്തു. കൊവിഡ് 19 വ്യാപനത്തിൽ ഒരേ തോണിയിലാണ് എല്ലാവരും സഞ്ചരിക്കുന്നത്. സാമ്പത്തിക സ്ഥിതിയേയും കൊവിഡ് 19 ഒരുപോലെ തന്നെയാണ് ബാധിച്ചിരിക്കുന്നത്. ഈ സമയത്ത് ഒന്നിച്ച് നിന്നാണ് പോരാടേണ്ടെതെന്നും സഞ്ജയ് റൗത്ത് കൂട്ടിച്ചേർത്തു. കൊവിഡ് 19 സമയത്ത് രൂക്ഷ വിമർശനം തുടർച്ചയായി ഉന്നയിക്കുന്ന പ്രതിപക്ഷത്തിനെതിരെയും രൂക്ഷമായി വിമർശനമാണ് സഞ്ജയ് റൗത്ത് നടത്തിയിട്ടുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP