Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഗുണ്ടാനേതാവ് യു പി കോടതി പരിസരത്ത് വെടിയേറ്റ് കൊല്ലപ്പെട്ടു; അക്രമി എത്തിയത് അഭിഭാഷക വേഷത്തിൽ

ഗുണ്ടാനേതാവ് യു പി കോടതി പരിസരത്ത് വെടിയേറ്റ് കൊല്ലപ്പെട്ടു; അക്രമി എത്തിയത് അഭിഭാഷക വേഷത്തിൽ

മറുനാടൻ മലയാളി ബ്യൂറോ

ലക്‌നൗ: ലക്‌നൗവിലെ ഒരു കോടതി പരിസരത്തുണ്ടായ വെടിവയ്‌പ്പിൽ ഗുണ്ടാനേതാവ് കൊല്ലപ്പെട്ടു. സഞ്ജീവ് ജീവയെന്ന ഗുണ്ടാ നേതാവാണ് കൊല്ലപ്പെട്ടത്. അഭിഭാഷകന്റെ വേഷത്തിൽ എത്തിയ അക്രമിയാണു വെടിയുതിർത്തത്. ബിജെപി നേതാവ് ബ്രഹ്മദത്ത് ദ്വിവേദിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണു സഞ്ജീവ്.

വെടിവയ്‌പ്പിൽ ഒരു പൊലീസുകാരനും യുവതിക്കും പരുക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണു സഞ്ജീവ് ജീവ. വാദം കേൾക്കുന്നതിനായാണു സഞ്ജീവിനെ കോടതിയിലെത്തിച്ചത്. അഭിഭാഷകന്റെ വേഷത്തിൽ കാറിലെത്തിയ പ്രതി സഞ്ജീവ് ജീവയ്ക്കു നേരെ വെടിയുതിർക്കുകയായിരുന്നു. തൊട്ടുപിന്നാലെ തന്നെ സംഭവ സ്ഥലത്തുനിന്നു പ്രതികൾ കടന്നുകളയുകയും ചെയ്തു.

ഗുണ്ടാത്തലവൻ മുക്താർ അൻസാരിയുടെ സഹായിയാണു സഞ്ജീവ്. 2018ൽ കൊല്ലപ്പെട്ട മുന്ന ബജ്രംഗിന്റെ അടുത്ത ആളുമായിരുന്നു സഞ്ജീവ് ജീവ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP