Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കേരളത്തിൽ 10 ശതമാനം പോലും ഹിന്ദുക്കൾ ഇല്ലെന്നും ഹിന്ദു മതവികാരങ്ങളെ വ്രണപ്പെടുത്തുന്നവരാണ് കേരളീയരെന്നും സംഘപരിവാർ നേതാവ്; കേരളത്തെ സഹായിക്കരുതെന്ന പ്രചരണങ്ങളെ ന്യായീകരിച്ച് സംഘപരിവാർ തന്ത്രം ; ' ബീഫ് കഴിക്കുന്നവർ മനുഷ്യരല്ലെന്നും അത്തരം ആളുകൾ ദയ അർഹിക്കുന്നില്ലെന്നുമുള്ള ഹം ഹിന്ദു.കോം സ്ഥാപകന്റെ പ്രസ്താവന വിവാദത്തിലേക്ക്

കേരളത്തിൽ 10 ശതമാനം പോലും ഹിന്ദുക്കൾ ഇല്ലെന്നും ഹിന്ദു മതവികാരങ്ങളെ വ്രണപ്പെടുത്തുന്നവരാണ് കേരളീയരെന്നും സംഘപരിവാർ നേതാവ്; കേരളത്തെ സഹായിക്കരുതെന്ന പ്രചരണങ്ങളെ ന്യായീകരിച്ച് സംഘപരിവാർ തന്ത്രം ; ' ബീഫ് കഴിക്കുന്നവർ മനുഷ്യരല്ലെന്നും അത്തരം ആളുകൾ ദയ അർഹിക്കുന്നില്ലെന്നുമുള്ള ഹം ഹിന്ദു.കോം സ്ഥാപകന്റെ  പ്രസ്താവന വിവാദത്തിലേക്ക്

മറുനാടൻ ഡെസ്‌ക്‌

 ന്യൂഡൽഹി: കേരളത്തിന് ലഭിക്കുന്ന സഹായങ്ങൾ നിഷേധിച്ച കേന്ദ്ര സർക്കാരിനെ ന്യായീകരിക്കാൻ സംഘപരിവാർ തന്ത്രം. ഇത് സംബന്ധിച്ച് ഹം ഹിന്ദു. കോം സ്ഥാപകൻ അജയ് ഗൗതം നടത്തിയ പ്രസ്താവന വിവാദമായി മാറുകയാണ്. 10 ശതമാനം പോലും ഹിന്ദുക്കൾ കേരളത്തിലിലെന്നും ഹിന്ദു മതവികാരങ്ങളെ വ്രണപ്പെടുത്തുന്നവരാണ് കേരളത്തിലുള്ളവരെന്നുമാണ് ഇദ്ദേഹം പറഞ്ഞത്. പ്രമുഖ ചാനലിന്റെ അഭിമുഖത്തിലാണ് അജയ് വിവാദ പ്രസ്താവന ഇറക്കിയത്. മലയാളികൾ ബീഫ് കഴിക്കുന്നവരാണെന്നും അവരെ സഹായിക്കരുതെന്നും ഹിന്ദു മഹാസഭ നേതാവ് ചക്രപാണി മഹാരാജ് നേരത്തെ പ്രസ്താവനയിറക്കിയിരുന്നു. ഇതിനെ ന്യായീകരിച്ചു കൊണ്ടായിരുന്നു അജയ് ഗൗതമിന്റെ പ്രതികരണം.

'ബീഫ് ആഹാരമാക്കുന്നവർ മനുഷ്യരല്ല, രാക്ഷസരാണ് എന്നാണ് എന്റെ വേദങ്ങളും ഉപനിഷത്തുകളും പറയുന്നത്. അത്തരം ആളുകൾ ദയ അർഹിക്കുന്നില്ല. അവർ ശിക്ഷ അർഹിക്കുന്നവരാണ്. കേരളത്തിൽ നടക്കുന്ന സംഭവങ്ങൾ ദൈവത്തിന് എതിരാണ്.' എന്നാണ് അജയ് ഗൗതം പറയുന്നത്. കേരളത്തിലെ ദുരിതത്തിന് കാരണം പശുക്കളെ കൊല്ലുന്നതുകൊണ്ടാണെന്നും, കേരളത്തിൽ ബിഫ് തിന്നാത്തവരെ മാത്രമേ സഹായിക്കാവു എന്നുമാണ് ചക്രപാണി പറഞ്ഞത്.

'കേരളത്തെ സഹായിക്കാൻ ഞാനും ആവശ്യപ്പെടുന്നു. പക്ഷേ, പ്രകൃതിയേയും ജീവജാലങ്ങളേയും ബഹുമാനിക്കുന്നവരെ മാത്രമേ സംരക്ഷിക്കാവൂ. കേരളത്തിലെ ജനങ്ങൾക്ക് കഴിക്കാൻ മറ്റ് ഭക്ഷണങ്ങൾ ഉണ്ടായിട്ടും അവർ പശുവിനെ കൊല്ലുകയും ഭക്ഷിക്കുകയും ചെയ്യുന്നു. അതിനാൽ പ്രളയത്തിൽ അകപ്പെട്ടവരിൽ ബീഫ് കഴിക്കാത്തവരെ മാത്രം ഹിന്ദുക്കൾ സഹായിച്ചാൽ മതി' എന്നായിരുന്നു പരാമർശം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP