Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202024Saturday

പാക്കിസ്ഥാനിൽ മത്സരിക്കാൻ പോവുകയാണോ? രാഹുൽ ഗാന്ധിയെ രാഹുൽ ലാഹോരി എന്ന് വിളിക്കണമെന്ന് ബിജെപി വക്താവ്; കോൺഗ്രസ് ഇന്ത്യയെ അപമാനിക്കുന്നെന്നും ആക്ഷേപം

പാക്കിസ്ഥാനിൽ മത്സരിക്കാൻ പോവുകയാണോ? രാഹുൽ ഗാന്ധിയെ രാഹുൽ ലാഹോരി എന്ന് വിളിക്കണമെന്ന് ബിജെപി വക്താവ്; കോൺഗ്രസ് ഇന്ത്യയെ അപമാനിക്കുന്നെന്നും ആക്ഷേപം

സ്വന്തം ലേഖകൻ

ന്യൂഡൽഹി: അഖിലേന്ത്യാ തലത്തിൽ ഇന്ത്യ പല കാര്യങ്ങളിലും പിന്തള്ളപ്പെടുന്ന അവസ്ഥ ചൂണ്ടിക്കാട്ടിയതിന്റെ പേരിൽ രാഹുൽ ഗാന്ധിക്കെതിരെ ബിജെപി. രാഹുൽ ഗാന്ധിയെ രാഹുൽ ലാഹോരി എന്നു വിളിക്കണമെന്ന് പറഞ്ഞാണ് ബിജെപി വക്താവ് സംബിത് പത്ര പ്രതികരിച്ചത്. രാഹുൽ പാക്കിസ്ഥാനിൽ മത്സരിക്കാൻ പോവുകയാണോയെന്നും ബിജെപി വക്താവ് ചോദിച്ചു.

അന്താരാഷ്ട്ര വേദികളിൽ, പ്രത്യേകിച്ച് പാക്കിസ്ഥാനിൽ, കോൺഗ്രസ് നേതാക്കൾ ഇന്ത്യയെ അപമാനിക്കുന്നത് കാണുമ്പോൾ അങ്ങനെ തോന്നുമെന്നും സംബിത് പത്ര പറഞ്ഞു.

ഞങ്ങൾ ബിജെപിയിൽ രാഹുൽ ഗാന്ധിയെ രാഹുൽ ലാഹോരി എന്ന് വിളിക്കാൻ തുടങ്ങും. ഞാനും അങ്ങനെ വിളിക്കും. പാക്കിസ്ഥാനിൽ ശശി തരൂർ രാഹുലിനായി അരങ്ങേറ്റ റാലി നടത്തിയിട്ടുണ്ടെന്നും പത്ര പറഞ്ഞു. ലാഹോർ ആസ്ഥാനമായി നടന്ന ഓൺലൈൻ സാഹിത്യ ചർച്ചയിൽ ശശി തരൂർ ഇന്ത്യക്കെതിരെ പരാമർശം നടത്തിയെന്നാരോപിച്ചാണ് പത്രയുടെ വിമർശനം.

ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഉടൻ പാക്കിസ്ഥാൻ നാഷണൽ കോൺഗ്രസ് ആവും. ജിന്നയെ പിന്തുണക്കുന്നവർക്ക് അവർ ടിക്കറ്റ് നൽകും. ലാഹോറിൽ പോയി നിങ്ങൾ എന്തിനാണ് ഇന്ത്യയെ കുറിച്ച് കരയുന്നത്. രാഹുൽ ഗാന്ധി ഇന്ത്യയെ വെറുക്കുന്നുവെന്നതിൽ യാതൊരു സംശയവുമില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ രാജ്യം കോവിഡിനെ വിജയകരമായി നേരിടുന്നത് ലോകം കാണുകയാണ്. ഉയർന്ന രോഗമുക്തിയും കുറഞ്ഞ മരണനിരക്കുമാണ് ഇന്ത്യയിൽ -സംബിത് പത്ര പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP