Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202218Wednesday

അഭിപ്രായ സർവേകൾ ഉടൻ നിരോധിക്കണമെന്ന് സമാജ്‌വാദി പാർട്ടി; നടക്കുന്നത് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത്

അഭിപ്രായ സർവേകൾ ഉടൻ നിരോധിക്കണമെന്ന് സമാജ്‌വാദി പാർട്ടി; നടക്കുന്നത് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത്

മറുനാടൻ മലയാളി ബ്യൂറോ

ലഖ്‌നോ: അഭിപ്രായ സർവേകൾ ഉടൻ നിരോധിക്കണമെന്ന്ആവശ്യപ്പെട്ട്‌സമാജ്‌വാദി പാർട്ടി. കേന്ദ്ര തെരഞ്ഞെടുപ്പ്കമ്മീഷന്എസ്‌പി ഇതുസംബന്ധിച്ച്കത്തെഴുതി. തെരഞ്ഞെടുപ്പ്‌പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണ്ഉത്തർപ്രദേശിൽ നടക്കുന്നതെന്ന്എസ്‌പി നേതാവ്‌നരേഷ്ഉത്തം പട്ടേൽ പറഞ്ഞു.

ജനുവരി എട്ടാം തീയതി യു.പി നിയമസഭ തെരഞ്ഞെടുപ്പിന്റെ തീയതി പ്രഖ്യാപിച്ചു. ആദ്യഘട്ട വോട്ടെടുപ്പിനുള്ള പത്രികകളും സമർപ്പിച്ചു. ഇപ്പോഴും വാർത്ത ചാനലുകൾ അഭിപ്രായ സർവേകൾ പുറത്ത്‌വിടുകയാണ്. ഇത്‌തെരഞ്ഞെടുപ്പ്‌പെരുമാറ്റച്ചട്ടത്തിന്റെ നഗ്‌നമായ ലംഘനമാണെന്ന്എസ്‌പി ആരോപിക്കുന്നു.

കഴിഞ്ഞ ഒക്‌ടോബറിൽ ബി.എസ്‌പി നേതാവ്മായാവതിയും അഭിപ്രായ സർവേകൾ നിരോധിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരുന്നു. തെരഞ്ഞെടുപ്പിന്മുമ്പ്‌നടക്കുന്ന അഭിപ്രായ സർവേകൾ സ്വതന്ത്രമായ വോട്ടെടുപ്പിനെ സ്വാധീനിക്കുമെന്നായിരുന്നു മായാവതിയുടെ പ്രതികരണം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP