Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ദേശീയ ഗാനം ആലപിച്ചപ്പോൾ ഹമീദ് അൻസാരി സല്യൂട്ട് ചെയ്തില്ലെന്നു സോഷ്യൽ മീഡിയ; വിവാദത്തിനു മറുപടിയേകി ഉപരാഷ്ട്രപതിയുടെ ഓഫീസ് രംഗത്ത്

ദേശീയ ഗാനം ആലപിച്ചപ്പോൾ ഹമീദ് അൻസാരി സല്യൂട്ട് ചെയ്തില്ലെന്നു സോഷ്യൽ മീഡിയ; വിവാദത്തിനു മറുപടിയേകി ഉപരാഷ്ട്രപതിയുടെ ഓഫീസ് രംഗത്ത്

ന്യൂഡൽഹി: ദേശീയ ഗാനം ആലപിച്ചപ്പോൾ ഉപരാഷ്ട്രപതി ഹമീദ് അൻസാരി സല്യൂട്ട് ചെയ്തില്ലെന്ന തരത്തിൽ സോഷ്യൽ മീഡിയ ഉയർത്തിയ വിവാദത്തിന് മറുപടിയുമായി ഉപരാഷ്ട്രപതിയുടെ ഓഫീസ് രംഗത്ത്. റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിനിടെയാണ് ദേശീയ ഗാനം ആലപിച്ചപ്പോൾ ഉപരാഷ്ട്രപതി ഹമീദ് അൻസാരി സല്യൂട്ട് ചെയ്തില്ലെന്ന തരത്തിൽ നവമാദ്ധ്യമങ്ങളിൽ വിവാദം പൊട്ടിപ്പുറപ്പെട്ടത്.

എന്നാൽ പ്രോട്ടോക്കോൾ പ്രകാരം ഉപരാഷ്ട്രപതി വിശിഷ്ടാതിഥി അല്ലെങ്കിൽ ദേശീയ ഗാനത്തിന് സല്യൂട്ട് ചെയ്യേണ്ട ആവശ്യമില്ല. ഇക്കാര്യം വ്യക്തമാക്കി ഉപരാഷ്ട്രപതിയുടെ ഓഫീസ് വിശദീകരണക്കുറിപ്പ് ഇറക്കിയതോടെയാണ് വിവാദം അനാവശ്യമായിരുന്നു എന്നു തെളിഞ്ഞത്.

ദേശീയഗാനം ആലപിക്കുമ്പോൾ വിശിഷ്ടാതിഥിയും യൂണിഫോമിലുള്ള ആളുകളും സല്യൂട്ട് ചെയ്യണം. സിവിൽ ഡ്രസിലുള്ള ആളുകൾ അറ്റെൻഷനായി നിൽക്കണം. പ്രോട്ടോക്കോൾ പ്രകാരം പട്ടാളത്തിന്റെ പരമാധികാരി രാഷ്ട്രപതിയാണ്. അതുകൊണ്ട് സല്യൂട്ട് സ്വീകരിക്കേണ്ടതും തിരികെ സല്യൂട്ട് നൽകേണ്ടതും അദ്ദേഹമാണ്. ഉപരാഷ്ട്രപതി അറ്റെൻഷനായി നിൽക്കുകയാണ് ചെയ്യേണ്ടത്. ഉപരാഷ്ട്രപതി വിശിഷ്ടാതിഥിയാകുമ്പോൾ മാത്രമെ അദ്ദേഹത്തിന് സല്യൂട്ട് ചെയ്യേണ്ടതായുള്ളുവെന്നു രാഷ്ട്രപതിയുടെ ഓഫീസ് വ്യക്തമാക്കി.

റിപ്പബ്ലിക് ദിന പരേഡ് നടക്കുമ്പോൾ രാഷ്ട്രപതി പ്രണബ് മുഖർജി, പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധ മന്ത്രി മനോഹർ പരീക്കർ എന്നിവർ സല്യൂട്ട് ചെയ്ത് നിൽക്കുമ്പോൾ ഹമീദ് അൻസാരി അറ്റെൻഷനായി നിൽക്കുന്ന ചിത്രം നവമാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. രാഷ്ട്രപതിയും പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും സല്യൂട്ട് ചെയ്തു നിൽക്കുമ്പോൾ എന്തുകൊണ്ട് ഹമീദ് അൻസാരിയെന്ന ഉപരാഷ്ട്രപതി സല്യൂട്ട് ചെയ്യുന്നില്ല എന്ന ചോദ്യവുമായാണ് ചിത്രങ്ങൾ പ്രചരിച്ചത്. ഇക്കാര്യത്തിൽ ഉപരാഷ്ട്രപതി മാപ്പു പറയുകയോ സ്ഥാനം രാജിവയ്ക്കുകയോ വേണമെന്ന ആവശ്യമുയർത്തിയായിരുന്നു പ്രചാരണം. ഈ സാഹചര്യത്തിലാണ് ഉപരാഷ്ട്രപതിയുടെ ഓഫീസ് വിശദീകരണക്കുറിപ്പ് പുറത്തിറക്കിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP