Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഭിന്നശേഷിക്കാരായ കലാകാരന്മാരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം നിക്ഷേപിച്ച് സൽമാൻഖാൻ; 45 അംഗങ്ങൾക്ക് നൽകിയത് 3000 രൂപ വീതം

ഭിന്നശേഷിക്കാരായ കലാകാരന്മാരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം നിക്ഷേപിച്ച് സൽമാൻഖാൻ; 45 അംഗങ്ങൾക്ക് നൽകിയത് 3000 രൂപ വീതം

സ്വന്തം ലേഖകൻ

പാവപ്പെട്ടവർക്ക് വേണ്ടി ധനസഹായം നൽകാൻ എന്നും മുൻ നിരയിൽ നിൽക്കുന്ന ആളാണ് നടൻ സൽമാൻ ഖാൻ. ലോക്ഡൗണിൽ ബുദ്ധിമുട്ടനുഭവിക്കുന്ന സിനിമയിലെ 25000 ദിവസവേതനക്കാർക്ക് ധന സഹായം എത്തിച്ചു നൽകിയത് വാർത്തയായിരുന്നു. ഇപ്പോൾ ഭിന്നശേഷിക്കാരായ കലാകാരന്മാരുടെ സംഘടനയിലെ അംഗങ്ങളുടെ ബാങ്ക് അക്കൗണ്ടുകളിൽ പണം നിക്ഷേപിച്ചിരിക്കുകയാണ് ഈ മഹാനായ നടൻ.

ഓൾ ഇന്ത്യ സ്പെഷ്യൽ ആർട്ടിസ്റ്റ്സ് അസോസിയേഷൻ(AISAA) അംഗങ്ങൾക്കാണ് 3000 രൂപ വീതം അവരുടെ അക്കൗണ്ടുകളിൽ നടൻ നിക്ഷേപിച്ചത്. ഫെഡറേഷൻ ഓഫ് വെസ്റ്റേൺ ഇന്ത്യ സിനിമ എംപ്ലോയീസിന്റെ ഒരു ശാഖയാണ് എ.ഐ.എസ്.എ.എ. നാൽപ്പത്തിയഞ്ചോളം പേർക്ക് സൽമാന്റെ സാമ്പത്തിക സഹായം ലഭിച്ചതായാണ് റിപ്പോർട്ട്. അടുത്ത മാസവും നടൻ ഇതു തുടരുമെന്ന് അറിയിച്ചിട്ടുള്ളതായും സംഘടനയിലെ അംഗങ്ങൾ വാർത്താമാധ്യമങ്ങളോടു പറഞ്ഞു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP