Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സൽമാൻ ഖാന് ജയിൽശിക്ഷ ലഭിച്ചതു കൊണ്ട് ഞങ്ങൾക്കെന്ത് കാര്യം? പത്ത് ലക്ഷം നഷ്ടപരിഹാരം വാഗ്ദാനം ചെയ്തിട്ടും നയാപൈസ ലഭിച്ചില്ല; മദ്യലഹരിയിൽ സൂപ്പർതാരം കൊലപ്പെടുത്തിയ ആളുടെ കുടുംബം ഇപ്പോഴും പെരുവഴിയിൽ; മാദ്ധ്യമങ്ങൾക്ക് ആശങ്ക മുഴുവൻ സൽമാനെ ഓർത്ത്

സൽമാൻ ഖാന് ജയിൽശിക്ഷ ലഭിച്ചതു കൊണ്ട് ഞങ്ങൾക്കെന്ത് കാര്യം? പത്ത് ലക്ഷം നഷ്ടപരിഹാരം വാഗ്ദാനം ചെയ്തിട്ടും നയാപൈസ ലഭിച്ചില്ല; മദ്യലഹരിയിൽ സൂപ്പർതാരം കൊലപ്പെടുത്തിയ ആളുടെ കുടുംബം ഇപ്പോഴും പെരുവഴിയിൽ; മാദ്ധ്യമങ്ങൾക്ക് ആശങ്ക മുഴുവൻ സൽമാനെ ഓർത്ത്

മുംബൈ: 13 വർഷം മുമ്പ് മദ്യലഹരിയിൽ വാഹനം ഓടിച്ച് റോഡരികിൽ ഉറങ്ങികിടന്ന ഒരു പാവത്തിനെ കൊലപ്പെടുത്തിയ കേസിൽ സൽമാൻ ഖാൻ അഞ്ച് വർഷത്തെ തടവ് കോടതി വിധിച്ചപ്പോൾ ബോളിവുഡിനൊപ്പം തന്നെ കണ്ണീരൊഴുക്കിയത് ദേശീയ മാദ്ധ്യമങ്ങൾ എന്ന് അവകാശപ്പെടുന്ന ഉത്തരേന്ത്യൻ ഇംഗ്ലീഷ് ചാനലുകളായിരുന്നു. സൽമാൻ ഖാൻ വളരെ നല്ല മനുഷ്യനാണെന്നും അദ്ദേഹത്തെ അറസ്റ്റു ചെയ്താൽ ബോളിവുഡിന്റെ തീരാനഷ്ടമാണെന്നും പറഞ്ഞ് നിലവിളിക്കുകയായിരുന്നു ഈ ചാനലുകൾ. സൽമാൻ സ്തുതി ചാനലുകളിൽ നിറഞ്ഞപ്പോൾ കൊല്ലപ്പെട്ട ആളുടെ പേര് പോലും റിപ്പോർട്ട് ചെയ്യാൻ പല മാദ്ധ്യമങ്ങളും തയ്യാറായില്ല. മദ്യലഹരിയിൽ സൽമാൻ കാട്ടിക്കൂട്ടിയ ക്രൂരതയ്ക്ക് ഇരയായ ആളുകളുടെ ജീവിതം ഇന്നും പെരുവഴിയിൽ തന്നെയാണെന്നതാണ് പ്രത്യേകത.

ഈ അപകടമുണ്ടായ ശേഷം ബീയിങ് ഹ്യൂമൺ എന്ന പേരിൽ നിരവധി മനുഷ്യാവകാശ പ്രവർത്തനങ്ങളുമായി സൂപ്പർതാരം രംഗത്തിറങ്ങിയിരുന്നു. ഇങ്ങനെ സാമൂഹ്യ സേവന രംഗത്ത് സൽമാൻ തൽപ്പരനായെങ്കിലും താൻ കാറുകയററ്റി കൊന്നയാളുടെ കുടുംബത്തിനും പരിക്കേറ്റവർക്കും മാത്രം യാതൊരു സഹായവും അദ്ദേഹം ചെയ്തില്ല. അപകടത്തിൽ മരിച്ച നൂറുള്ള മഹബൂബ് ഷരീഫിന്റെ വിധവ ഇന്നും ഓരോദിവസത്തെ ആഹാരത്തിനായി കഷ്ടപ്പെടുകയാണ്.

ഇപ്പോൾ സൽമാൻ ജയിൽശിക്ഷ ലഭിച്ചപ്പോഴും ഇവർക്ക് അത് ആശ്വാസമായിട്ടില്ല. സൽമാന് ജയിൽശിക്ഷ ലഭിച്ചതുകൊണ്ട് ഞങ്ങൾക്ക് എന്തുകാര്യം എന്നാണ് നൂറുള്ള മഹബൂബ് ഷെരീഫിന്റെ വിധവ ചോദിക്കുന്നത്. 'ഞാൻ എന്റെ മക്കളെ വളരെ കഷ്ടപ്പെട്ടാണ് വളർത്തുന്നതെന്നാണ് ഇവർ പറയുന്നത്. ഇന്നും ഒരു നേരത്തെ ആഹാരത്തിനായി കഷ്ടപ്പെടുന്നു. ഒരു ധനസഹായവും ഇതേവരെ ലഭിച്ചിട്ടില്ല. 10 ലക്ഷം രൂപ വാഗ്ദാനം ചെയ്യപ്പെട്ടിരുന്നു. ഒന്നും ലഭിച്ചിട്ടില്ല. ഇന്നത്തെ വിലക്കയറ്റത്തിന്റെ കാലത്ത് 10 ലക്ഷം കൊണ്ട് എന്ത് ചെയ്യാനാണ്? എന്റെ മകന് ഒരു ജോലി കിട്ടിയിരുന്നെങ്കിൽ സഹായമായേനെ'' നൂറുള്ളയുടെ വിധവ പറഞ്ഞു.

അപകടത്തിൽ ഒരു കാൽ നഷ്ടപ്പെട്ട അബ്ദുള്ള റൗഫ് ഷെയ്ഖിനും പറയാനുള്ളത് ഇതേ കഥയാണ്. ''കഴിഞ്ഞ 13 വർഷത്തിനിടയിൽ ആരും എന്നെ സഹായിക്കാനെത്തിയില്ല. സൽമാൻ ഖാന് ജയിൽ ശിക്ഷലഭിച്ചതുകൊണ്ട് ഞങ്ങൾക്കെന്തുകാര്യമെന്നാണ് ഇവരും ചോദിക്കുന്നത്. സാമ്പത്തികസഹായമാണ് ഞങ്ങൾക്ക് വേണ്ടതെന്നും അബ്ദുള്ള പറയുന്നു. ഇന്നലെ കോടതി വിധിയിൽ ഇരകൾക്ക് സൽമാൻ നഷ്ടപരിഹാരം നൽകണമെന്ന പരാമർശം കോടതിയുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല.

സൽമാൻ നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ കണക്കാക്കി ശിക്ഷാ ഇളവ് നൽകണമെന്നാണ് അദ്ദേഹത്തിന്റെ അഭിഭാഷകർ വാദിച്ചത്. എന്നാൽ, അദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന ബോർഡി ഗാർഡ് ക്ഷയരോഗം കൊണ്ട് നരകിച്ച് മരിച്ചപ്പോൾ എവിടെയായരുന്നു സൽമാൻ എന്നാണ് സോഷ്യൽ മീഡിയയിലുടെ ഉയരുന്ന ചോദ്യം. സൂപ്പർസ്റ്റാറാണ് മദ്യലഹരിയിൽ വണ്ടിയോടിച്ചത് എന്ന് മൊഴി മൊഴി നൽകിയതോടെ താരത്തിന് അനഭിമതനാകുകയായിരുന്നു രവീന്ദ്ര പട്ടേൽ. ഒടുവിൽ താരത്തിന്റെ ഗുണ്ടകളെ ഭയന്നോടി പിന്നീട് നരകിച്ച് മരിക്കുകയും ചെയ്തു.

രവീന്ദ്ര പട്ടേലിന്റെ ദുഃഖകഥ ഇന്നലെ മലയാളത്തിലെ മാദ്ധ്യമങ്ങളും ചുരുക്കം ചില ഇംഗ്ലീഷ് മാദ്ധ്യമങ്ങളും പ്രസിദ്ധീകരിച്ചിരുന്നു. എന്നാൽ, മുഖ്യധാരാ ദേശീയ മാദ്ധ്യമങ്ങളൊന്നും ഇവരെ കുറിച്ച് പരാമർശിച്ചില്ല. മറിച്ച് സൽമാനെ കുറിച്ചുള്ള ആശങ്കകളായിരുന്നു ഇവർ പങ്കുവച്ചത്. പണവും അധികാരവും ഒപ്പമുള്ള ആൾക്കൊപ്പം തന്നെയാകും ഭരണകൂടവും നിയമവും എന്ന ആരോപണത്തെ ശക്തമാക്കുന്നതാണ് അപകടത്തിന് ഇരയാക്കപ്പെട്ടവരുടെ ദുരിത ജീവിതത്തിൽ നിന്നും വ്യക്തമാകുന്നത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP