Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'എന്നോടു നേരിട്ടോ മറ്റാരെങ്കിലും വഴിയോ സൽമാൻഖാൻ വീട് നൽകുന്നതിനെക്കുറിച്ചു പറഞ്ഞിട്ടില്ല'; ആരോടും ഇതുവരെ സഹായം ചോദിച്ചിട്ടില്ലെന്നും രാണു മൊണ്ടാൽ

'എന്നോടു നേരിട്ടോ മറ്റാരെങ്കിലും വഴിയോ സൽമാൻഖാൻ വീട് നൽകുന്നതിനെക്കുറിച്ചു പറഞ്ഞിട്ടില്ല'; ആരോടും ഇതുവരെ സഹായം ചോദിച്ചിട്ടില്ലെന്നും രാണു മൊണ്ടാൽ

മറുനാടൻ മലയാളി ബ്യൂറോ

ട്രെയിനിൽ പാട്ടുപാടി ജീവിച്ചിരുന്ന രാണു മൊണ്ടാലിന്റെ ജീവിതം മാറിമറിഞ്ഞത് വളരെ പെട്ടെന്നായിരുന്നു. ഷോറ എന്ന ചിത്രത്തിൽ മുകേഷിനൊപ്പം ലതാ മങ്കേഷ്‌കർ പാടി ഹിറ്റാക്കിയ നിത്യഹരിത ഗാനങ്ങളിൽ ഒന്നായ 'ഏക് പ്യാർ കാ നഗ്മാ ഹേ' ആയാസരഹിതമായി ആലപിക്കുന്ന രാണുവിന്റെ വീഡിയോ വൈറലായതോടെയാണ് രാണുവിന്റെ തലവര മാറിമറിയുന്നത്. രാണു മൊണ്ടാൽ ഇന്ന് അറിയപ്പെടുന്ന ഗായികയാണ്. ഹിമേഷ് രേഷമിയയുടെ സംഗീതത്തിൽ ആലപിച്ച ഗാനം പുറത്തിറങ്ങിയിട്ട് അധികനാളുകളായില്ല. ഗാനം സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

ബോളിവുഡ് നടൻ സൽമാൻ ഖാൻ രാണു മൊണ്ഡലിന് വീട് സമ്മാനിക്കുന്നുവെന്ന വാർത്തയും പ്രചരിച്ചിരുന്നു. അമ്പത്തിയഞ്ചു ലക്ഷം രൂപയുടെ വീടും കാറും സൽമാൻ രാണുവിന് സമ്മാനിക്കുന്നു എന്നായിരുന്നു വാർത്ത. ആ വാർത്തയിൽ വാസ്തവമില്ലെന്നാണ് രാണു പറയുന്നത്. സൽമാൻ ഖാൻ സംഭവത്തെക്കുറിച്ച് ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല എന്നാണ് രാണു വ്യക്തമാക്കുന്നത്.

വീട് സമ്മാനിക്കുകയായിരുന്നുവെങ്കിൽ അതിനെക്കുറിച്ച് സൽമാൻ തന്നെ പ്രഖ്യാപിച്ചേനെയെന്നാണ് രാണു പറയുന്നത്. ഇതുവരെയും സൽമാൻ അതെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ലെന്നും കാര്യമില്ലാതെ ഇത്തരം അഭ്യൂഹങ്ങൾ നടത്തുന്നത് തെറ്റാണെന്നും രാണു പറഞ്ഞു. 'എന്നോടു നേരിട്ടോ മറ്റാരെങ്കിലും വഴിയുമോ വീട് നൽകുന്നതിനെക്കുറിച്ചു പറഞ്ഞിട്ടില്ല. ആരോടും തന്നെ സഹായിക്കണമെന്ന് ഇതുവരെ പറഞ്ഞില്ല, സൽമാൻ ഖാനോടും താൻ സഹായം അപേക്ഷിക്കില്ല'- രാണു പറയുന്നു.

ആദ്യമൊക്കെ ഈ വാർത്ത കേട്ടപ്പോൾ സത്യമാണോ അല്ലയോ എന്ന സംശയമായിരുന്നു. എന്നാൽ വിഷയത്തിൽ സൽമാൻ തന്നെ നേരിട്ട് സംസാരിച്ചിരുന്നുവെങ്കിൽ വാർത്തയെ വിശ്വസിക്കുമായിരുന്നുവെന്നും രാണു വ്യക്തമാക്കി. മുംബൈ സ്വദേശിയായ ബാബു മൊണ്ടാൽ ആയിരുന്നു ഇവരുടെ ഭർത്താവ്. ബാബുവിന്റെ മരണശേഷം രണാഘട്ടിലേക്ക് തിരിച്ചെത്തിയ രാണു ട്രെയിനിൽ പാട്ടു പാടിയാണ് നിത്യവൃത്തിക്ക് വഴി കണ്ടെത്തിയിരുന്നത് .

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP