Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ആ അഞ്ചേക്കറിൽ വേണ്ടത് പള്ളിയല്ല, പള്ളിക്കൂടമെന്ന് സലീംഖാൻ; നമുക്ക് പ്രാർത്ഥന എവിടെവെച്ചും നടത്താം; 22 കോടി മുസ്‌ലീങ്ങൾക്ക് നല്ല വിദ്യാഭ്യാസം ലഭിച്ചാൽ തന്നെ രാജ്യത്തെ പല പ്രശ്നങ്ങളും പരിഹരിക്കപ്പെടും; പ്രധാനമന്ത്രി നരേന്ദ്ര മോദിയെ താൻ പിന്തുണയ്ക്കുന്നു എന്നും സൽമാൻഖാന്റെ പിതാവ്

ആ അഞ്ചേക്കറിൽ വേണ്ടത് പള്ളിയല്ല, പള്ളിക്കൂടമെന്ന് സലീംഖാൻ; നമുക്ക് പ്രാർത്ഥന എവിടെവെച്ചും നടത്താം; 22 കോടി മുസ്‌ലീങ്ങൾക്ക് നല്ല വിദ്യാഭ്യാസം ലഭിച്ചാൽ തന്നെ രാജ്യത്തെ പല പ്രശ്നങ്ങളും പരിഹരിക്കപ്പെടും; പ്രധാനമന്ത്രി നരേന്ദ്ര മോദിയെ താൻ പിന്തുണയ്ക്കുന്നു എന്നും സൽമാൻഖാന്റെ പിതാവ്

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: അയോധ്യ കേസിലെ സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് ബോളിവുഡ് തിരക്കഥാകൃത്തും നിർമ്മാതാവുമായ സലിം ഖാൻ. വളരെ കാലങ്ങളായുള്ള തർക്കം പരിഹരിച്ചിരിക്കുകയാണെന്ന് ബോളിവുഡ് നടൻ സൽമാൻ ഖാന്റെ പിതാവ് കൂടിയായ സലീം ഖാൻ ചൂണ്ടിക്കാട്ടി. മുസ്ലീങ്ങൾക്കായി ലഭിക്കുന്ന അഞ്ചേക്കർ ഭൂമിയിൽ നിർമ്മിക്കേണ്ടത് പള്ളിയല്ല, പള്ളിക്കൂടമാണ് എന്നും അദ്ദേഹം പറഞ്ഞു.

ഇസ്ലാമിന്റെ ഗുണങ്ങൾ ക്ഷമയും സ്‌നേഹവുമാണെന്നാണ് പ്രവചകൻ പറഞ്ഞത്. അയോധ്യ വിധിക്ക് ശേഷവും ഈ ഗുണങ്ങളിലൂന്നിയാകണം ഓരോ മുസ്‌ലിമും മുന്നോട്ടുപോകേണ്ടത്. സ്‌നേഹവും ക്ഷമയും പ്രകടിപ്പിക്കൂ, പഴയ കാര്യങ്ങളെക്കുറിച്ച് ചിന്തിക്കാതെ മുന്നോട്ടുപോകൂ എന്നും അദ്ദേഹം പറഞ്ഞു.

'ഇന്ത്യയിലെ മുസ്ലിംകൾക്ക് വേണ്ടത് സ്‌കൂളുകളാണ്, വളരെയധികം പഴക്കമുള്ള ഒരു തർക്കം പരിഹരിക്കപ്പെട്ടിരിക്കുന്നു. ഞാനീ വിധിയെ സ്വാഗതം ചെയ്യുന്നു. ഇനി മുസ്ലിംകൾ അയോധ്യ വിധിയെക്കുറിച്ച് ചർച്ച ചെയ്യരുത്. അടിസ്ഥാന പ്രശ്‌നങ്ങളെക്കുറിച്ചും അവക്കുള്ള പരിഹാരങ്ങളെക്കുറിച്ചുമാകണം ചർച്ചകൾ. എന്തുകൊണ്ടെന്നാൽ നമുക്കാവശ്യം സ്‌കൂളുകളും ആശുപത്രികളുമാണ്. പള്ളി പണിയുന്നതിന് പകരം അഞ്ചേക്കറിൽ സ്‌കൂളോ കോളജോ നിർമ്മിക്കണമെന്നാണ് എന്റെ അഭിപ്രായം.നമുക്ക് പ്രാർത്ഥന എവിടെ വച്ചും നടത്താം.. ട്രെയിനിൽ, പള്ളിയിൽ അങ്ങനെ എവിടെ വേണേലും. പക്ഷേ നമുക്ക് വേണ്ടത് നല്ല സ്‌കൂളുകളാണ്. 22 കോടി മുസ്‌ലീങ്ങൾക്ക് നല്ല വിദ്യാഭ്യാസം ലഭിച്ചാൽ തന്നെ രാജ്യത്തെ പല പ്രശ്നങ്ങളും പരിഹരിക്കപ്പെടും.' - സലീം ഖാൻ പറഞ്ഞു. പ്രധാനമന്ത്രി മോദിയെ താൻ പിന്തുണയ്ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞതുപോലെ നമുക്കാവശ്യം സമാധാനമാണെന്നും ഭാവിയെക്കുറിച്ച് പ്രതീക്ഷയുണ്ടാകണമെന്നും സലിം ഖാൻ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP