Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കഴിഞ്ഞ 11 വർഷമായി ശമ്പള വർദ്ധനവില്ലാതെ മുകേഷ് അംബാനി; നടപ്പ് സാമ്പത്തിക വർഷത്തിലും റിലയൻസ് ചെയർമാന് ലഭിക്കുക അടിസ്ഥാന ശമ്പളവും അലവൻസും കമ്മീഷനും ഉൾപ്പെടെ 15 കോടി രൂപ; അംബാനിയേക്കാൾ ശമ്പളവുമായി ഫുൾടൈം ഡയറക്ടർമാരായ നിഖിലും ഹിതലും

കഴിഞ്ഞ 11 വർഷമായി ശമ്പള വർദ്ധനവില്ലാതെ മുകേഷ് അംബാനി; നടപ്പ് സാമ്പത്തിക വർഷത്തിലും റിലയൻസ് ചെയർമാന് ലഭിക്കുക അടിസ്ഥാന ശമ്പളവും അലവൻസും കമ്മീഷനും ഉൾപ്പെടെ 15 കോടി രൂപ; അംബാനിയേക്കാൾ ശമ്പളവുമായി ഫുൾടൈം ഡയറക്ടർമാരായ നിഖിലും ഹിതലും

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: കഴിഞ്ഞ 11 വർഷമായി ശമ്പള വർദ്ധനവില്ലാതെ ഒരാൾ. മറ്റാരുമല്ല, റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ മുകേഷ് അംബാനിക്കാണ് കഴിഞ്ഞ 11 വർഷമായി ശമ്പളത്തിൽ വർദ്ധനവ് ഇല്ലാത്തത്. മുകേഷ് അംബാനിയുടെ വാർഷിക ശമ്പളം 2018-19ലും 15 കോടി രൂപയായി നിലനിർത്തി. അടിസ്ഥാന ശമ്പളവും അലവൻസുകളും കമ്മീഷനും ഉൾപ്പടെയാണ് ഈ തുക. 2008-2009ൽ നിശ്ചയിച്ചതാണിത്.

2019 മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തിൽ അദ്ദേഹത്തിന്റെ ബന്ധുക്കളായ നിഖിൽ, ഹിതൽ മേസ്വാനി എന്നിവർ ഉൾപ്പടെയുള്ളവർക്ക് മികച്ച ശമ്പളവർധനവും നൽകി. നിഖിലും ഹിതലും അംബാനിയേക്കാൾ കൂടുതൽ ശമ്പളം പറ്റുന്നവരാണ്. ഫുൾടൈം ഡയറക്ടർമാരും അടുത്ത ബന്ധുക്കളുമായ നിഖിൽ ആർ. മേസ്വാനി, ഹിതൽ ആർ. മേസ്വാനി എന്നിവരുടേതു 20.57 കോടി രൂപ വീതമായി ഉയർന്നു. 2017-18 വർഷത്തിൽ 19.99 കോടിയും 2016-17 വർഷത്തിൽ 16.58 കോടിയും 2015-16 വർഷത്തിൽ 14.42 കോടിയുമാണ് ശമ്പളമായി ഇവർക്ക് ലഭിച്ചത്.

റിഫൈനറി ചീഫായ പവൻ കുമാർ കപിലിന്റെ ശമ്പളം മുൻവർഷത്തെ 3.47 കോടിയിൽനിന്ന് 4.17 കോടിയായും വർധിച്ചു. നോൺ എക്‌സിക്യൂട്ടീവ് ഡയറക്ടറായ മുകേഷിന്റെ ഭാര്യ നിതയ്ക്കു സിറ്റിങ് ഫീസായി ആകെ 7 ലക്ഷം രൂപയാണു കിട്ടിയത്. കഴിഞ്ഞ വർഷം കിട്ടിയത് 6 ലക്ഷം. ഇതിനു പുറമേ കമ്മിഷനായി ഇത്തവണ 1.65 കോടിയും കിട്ടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP