Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വോട്ട് തന്നില്ലെങ്കിൽ നിന്നെയൊക്കെ ശപിച്ച് പണ്ടാറടക്കും എന്ന് പറഞ്ഞൊരു സ്ഥാനാർത്ഥി; സന്ന്യാസിയാണ് താനെന്നും ചോദിക്കുന്നത് തന്നില്ലെങ്കിൽ ശപിക്കുമെന്നും പറഞ്ഞ് ബിജെപി എംപി സാക്ഷി മഹാരാജ്; വിശുദ്ധ പുസ്തകങ്ങളിൽ ഇതിന് തെളിവുകളുണ്ടെന്നും ഉന്നാവോയിലെ സ്ഥാനാർത്ഥിയുടെ വിശദീകരണം

വോട്ട് തന്നില്ലെങ്കിൽ നിന്നെയൊക്കെ ശപിച്ച് പണ്ടാറടക്കും എന്ന് പറഞ്ഞൊരു സ്ഥാനാർത്ഥി; സന്ന്യാസിയാണ് താനെന്നും ചോദിക്കുന്നത് തന്നില്ലെങ്കിൽ ശപിക്കുമെന്നും പറഞ്ഞ് ബിജെപി എംപി സാക്ഷി മഹാരാജ്; വിശുദ്ധ പുസ്തകങ്ങളിൽ ഇതിന് തെളിവുകളുണ്ടെന്നും ഉന്നാവോയിലെ സ്ഥാനാർത്ഥിയുടെ വിശദീകരണം

മറുനാടൻ ഡെസ്‌ക്‌

ലക്നൗ: മതവും വിശ്വാസവും തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഉപയോഗിക്കുകയാണ് രാജ്യത്ത് ബിജെപി നേതാക്കാൾ. കേന്ദ്രമന്ത്രിയായ മനേക ഗാന്ധി വർഗീയ പരാമർശമുള്ള പ്രസംഗം നടത്തിയതിന് പിന്നാലെ ഉത്തർപ്രദേശിലെ ഉന്നാവോയിലെ ബിജെപി സ്ഥാനാർത്ഥിയായ സാക്ഷി മഹാരാജിന്റെ വോട്ട് അഭ്യർത്ഥനയും വിവാദത്തിൽ. താൻ സന്ന്യാസിയാണെന്നും തനിക്ക് വോട്ട് ചെയ്തില്ലെങ്കിൽ ജനങ്ങളെ ശപിക്കുമെന്ന് പറഞ്ഞായിരുന്നു സാക്ഷിയുടെ വോട്ടഭ്യർത്ഥന.തെരഞ്ഞെടുപ്പ് പ്രചാരണ വേളയിലായിരുന്നു അദ്ദേഹത്തിന്റെ വിവാദ പ്രസ്താവന.

ഞാൻ ഒരു സന്യാസിയാണെന്നും നിങ്ങളുടെ വോട്ടിനായി അപേക്ഷിക്കുന്നുവെന്നുമായിരുന്നു ബിജെപി സ്ഥാനാർത്ഥിയുടെ അഭ്യർത്ഥന. എന്നെ നിങ്ങൾ നിരാകരിക്കുകയാണെങ്കിൽ നിങ്ങളെ ഞാൻ ശപിക്കുമെന്നും നിങ്ങളുടെ കുടുംബങ്ങളിലെ സന്തോഷം ഇല്ലാതാക്കുമെന്നും സാക്ഷി മഹാരാജ് പറഞ്ഞു. 'ഒരു സന്യാസിയാണ് നിങ്ങളെ തേടി വന്നിരിക്കുന്നത്. സന്യാസി ആവശ്യപ്പെടുന്നത് നൽകിയില്ലെങ്കിൽ അതോടെ നിങ്ങളുടെ കുടുംബത്തിന്റെ എല്ലാ സന്തോഷവും ഇല്ലാതാകും. സന്യാസി നിങ്ങളെ ശപിക്കും. വിശുദ്ധ പുസ്തകങ്ങളെ ഉദ്ധരിച്ചാണ് ഞാനിത് പറയുന്നത്. പണമോ ഭൂമിയോ അല്ല ഞാൻ ആവശ്യപ്പെടുന്നത്, വോട്ട് തേടിയാണ് വന്നിരിക്കുന്നത്. നിങ്ങൾ വോട്ട് ചെയ്താൽ ഞാൻ വിജയിക്കും. അല്ലെങ്കിൽ അമ്പലത്തിൽ ഭജനയും കീർത്തനവുമായി കഴിയും'- സാക്ഷി മഹാരാജ് പറഞ്ഞു.

സാക്ഷി മഹാരാജിന്റെ പ്രസ്താവനകൾ നേരത്തേയും വിവാദത്തിലായിരുന്നു.ലോക്സഭ തിരഞ്ഞെടുപ്പിൽ തനിക്ക് സീറ്റ് നൽകിയില്ലെങ്കിൽ ബിജെപിക്ക് കനത്ത തിരിച്ചടി നേരിടേണ്ടിവരുമെന്ന് സാക്ഷി മഹാരാജ് നേരത്തെ ഭീഷണി മുഴക്കിയിരുന്നു. കൂടാതെ, ഇത്തവണത്തെ ലോക്സഭാ തെരഞ്ഞെടുപ്പിൽമോദി ജയിച്ചാൽ രാജ്യത്ത് ഇനിയൊരു തെരഞ്ഞെടുപ്പ് ഉണ്ടാവില്ലെന്നുള്ള അദ്ദേഹത്തിന്റെ പ്രസ്താവനയും വിവാദമായിരുന്നു.

താനൊരു സന്യാസിയാണെന്നും ഭാവി തനിക്ക് മുൻകൂട്ടി പ്രവചിക്കാനാകും എന്നാണ് സാക്ഷി മഹാരാജ് അവകാശപ്പെടുന്നത്. ഉന്നാവോയിലെ എംപിയായിരുന്ന സാക്ഷി അതേ മണ്ഡലത്തിൽ നിന്ന് തന്നെയാണ് ഇത്തവണ മത്സരിക്കുന്നത്. സാക്ഷി മഹാരാജിന്റെ ഇത്തരത്തിലുള്ള വോട്ട് തേടലിനെ കുറിച്ച് ബിജെപി പ്രതികരിച്ചിട്ടില്ല. ഏപ്രിൽ 29ന് നാലാം ഘട്ടത്തിലാണ് ഉന്നവോയിൽ വോട്ടെടുപ്പ്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP